കരണ്‍ പ്രണയോപദേശം തേടിയെത്തിയിട്ടുണ്ട്: കത്രീന കൈഫ് 

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരിക്കല്‍ തന്റെ പക്കല്‍ നിന്ന് പ്രണയത്തെകുറിച്ച് ഉപദേശം തേടിയിട്ടുണ്ടെന്ന് ബോളിവുഡ് നടി കത്രീന കൈഫ്
കരണ്‍ പ്രണയോപദേശം തേടിയെത്തിയിട്ടുണ്ട്: കത്രീന കൈഫ് 

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരിക്കല്‍ തന്റെ പക്കല്‍ നിന്ന് പ്രണയത്തെകുറിച്ച് ഉപദേശം തേടിയിട്ടുണ്ടെന്ന് ബോളിവുഡ് നടി കത്രീന കൈഫ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത അഗ്നിപത്, ബാര്‍ ബാര്‍ ദേഘോ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു കത്രീന. ഇപ്പോള്‍ 104.8 ഇഷ്‌ക് എഫ്എമ്മില്‍ കോളിംഗ് കരണ്‍ എന്ന പിരപാടി അവതരിപ്പിക്കുകയാണ് കരണ്‍. പ്രണയബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സാധിക്കുന്ന പരിഹാരങ്ങള്‍ പറഞ്ഞുകൊടുക്കുന്നതാണ് ഈ പരിപാടി. 

കരണിനോട് പ്രണയത്തെകുറിച്ച് ഉപദേശം തേടേണ്ട സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും എന്നാല്‍ കരണ്‍ ഒരിക്കല്‍ തന്റെയടുത്ത് ഇതേ വിഷയത്തില്‍ ഉപദേശം തേടിയിട്ടുണ്ടെന്നാണ് കത്രീന പറയുന്നത്. തന്റെയടുക്കല്‍ കരണ്‍ ഉപദേശം തേടാന്‍ എത്തിയപ്പോള്‍ സന്തോഷത്തോടെതന്നെ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നും കത്രീന കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com