ഓസ്‌കാര്‍ ഗോസ് ടു 'ന്യൂജനറേഷന്‍'

പ്രതീക്ഷകളുടെ കൊടുമുടിയിലായിരുന്നു ലാ ലാ ലാന്റ്.
ഓസ്‌കാര്‍ ഗോസ് ടു 'ന്യൂജനറേഷന്‍'

പ്രതീക്ഷകളുടെ കൊടുമുടിയിലായിരുന്നു ലാ ലാ ലാന്റ്. ഓസ്‌കാര്‍ പ്രഖ്യാപനം വന്നതോടെ ലാ ലാ ലാന്റിന്റെ സംവിധായകന്‍ ഡാമിയന്‍ സയരെ ചെസ്ലെ 89ാമത് ഓസ്‌കാര്‍ വേദിയില്‍ മികച്ച സംവിധായകനായി. മുപ്പത്തിരണ്ടു വയസ്സുമാത്രം പ്രായമുള്ള 'ന്യൂജനറേഷന്‍' പയ്യനാണ് ഡാമിയന്‍ ചെസ്ലെ. മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളുമായിരിക്കും ഡാമിയന്‍ ചെസ്ലെ.
സംഗീതത്തോടുള്ള അഭിനിവേശവുമായി നടന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഡാമിയന്‍ ചെസ്ലെ. തുടര്‍ന്ന് സംവിധായകനായപ്പോള്‍ പോലും തന്റെയുള്ളിലെ സംഗീതത്തെ വിട്ടുകളഞ്ഞില്ല. ലാ ലാ ലാന്റിന്റെ പേരില്‍പ്പോലും ഒരു സംഗീതമുണ്ടല്ലോ.
തന്നെ ഏറ്റവും സ്വാധീനിച്ച മ്യൂസിക് അധ്യാപകന് തന്റെ സിനിമയിലെ ഒരു കഥാപാത്രത്തിലൂടെ സ്മാരകമൊരുക്കിക്കൊടുത്തിട്ടുണ്ട് ഡാമിയന്‍ ചെസ്ലെ. 'വിപ്ലാഷ്' എന്ന തന്റെ ചിത്രത്തിലെ ടെറന്‍സ് ഫ്‌ളെറ്റ്ച്ചര്‍ എന്ന കഥാപാത്രമാണത്. സംഗീതത്തില്‍ അര്‍പ്പിച്ച് ജീവിക്കുന്ന ഈ കഥാപാത്രം തന്റെ അധ്യാപകന്‍തന്നെയാണ്. തിരക്കഥാകൃത്തുകൂടിയായ ഡാമിയല്‍ ചെസ്ലെ 'ഹെ ആന്റ് മേഡ്‌ലൈന്‍ ഓണ്‍ എ പാര്‍ക്ക് ബെഞ്ച്' എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായും സംവിധായകനായും രംഗത്തെത്തുന്നത്.
രണ്ടാമത്തെ ചിത്രം വിപ്ലാഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ ഇതേ പേരില്‍ ഷോര്‍ട്ട് ഫിലിമായി ചെയ്തത് 2014ല്‍ വലിയ ക്യാന്‍വാസിലേക്ക് കൊണ്ടുവന്ന് സിനിമയായി അവതരിപ്പിക്കുകയായിരുന്നു. ടെന്‍ ക്ലോവെര്‍ഫീല്‍ഡ് ലെയ്ന്‍ ആണ് ലാ ലാ ലാന്റിനു മുന്നേ ചെയ്ത ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com