ഓസ്‌കാര്‍: 'മൂണ്‍ലൈറ്റ്' മികച്ച ചിത്രം

ലിറ്റില്‍, ചിറോണ്‍, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ചാപ്റ്ററുകളാണ് ചിത്രത്തിലുള്ളത്
moonlight-a24-poster
moonlight-a24-poster

'ഇന്‍ മൂണ്‍ലൈറ്റ് ബ്ലാക്ക് ബോയ്‌സ് ലുക്ക് ബ്ലൂ' എന്ന നാടകത്തെ ആസ്പദമാക്കി ബാരി ജെങ്കിന്‍സ് അണിയിച്ചൊരുക്കിയ ചിത്രമാണ് മൂണ്‍ ലൈറ്റ്
ഒരു വ്യക്തിയുടെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളെ മൂന്ന് ചാപ്റ്ററുകളായി ആവിഷ്‌കരിച്ചിരിക്കുകയാണ് സംവിധായകന്‍.
ലിറ്റില്‍, ചിറോണ്‍, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ചാപ്റ്ററുകളാണ് ചിത്രത്തിലുള്ളത്. ആദ്യത്തേതില്‍ ചിറോണ്‍ എന്ന വ്യക്തിയുടെ ബാല്യവും രണ്ടാമത്തേതില്‍ കൗമാരവും അവസാനത്തേതില്‍ ഇപ്പോഴത്തെ സാഹചര്യവുമാണ് കാണിക്കുന്നത്.
സഹപാഠികളാല്‍ ആക്രമിക്കപ്പെടുന്ന ചിറോണ്‍, കെവിന്‍ എന്ന യുവാവിനേയും കാമുകി തെരേസയെയും കണ്ടുമുട്ടുന്നതാണ് ആദ്യഭാഗത്തിലെ പ്രധാന ഇതിവൃത്തം. രണ്ടാമത്തേതില്‍ കൂട്ടുകാരന്‍ കെവിന്‍ അവന്റെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും അവസാനത്തേതില്‍ ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളെ അദ്ദേഹം എങ്ങനെ മറികടക്കുന്നുവെന്നും പറയുന്നു.
ബാരി ജെങ്കിന്‍സ് തന്നെയാണ് തിരക്കഥ ചെയ്തിരിക്കുന്നത്. ട്രെവന്റെ റോഹ്ഡ്‌സ് ആണ് മുതിര്‍ന്ന ചിരോണിന് ജീവന്‍ നല്‍കിയത്. സുഹൃത്തായ കെവിനായി ആന്‍ഡേ ഹോളന്റും അഭിനയിക്കുന്നു. മധ്യവയസ്‌കതനായ ചിരോണായി ആഷ്ടണ്‍ സാന്റേഴ്‌സ് വേഷമിട്ടപ്പോള്‍ കുട്ടിയായ ചിരോണായി അലക്‌സ് ഹിബ്ബെര്‍ട്ട് അഭിനയിച്ചു. ജെനല്ലേ മോനേ, നവോമിയ ഹാരിസ് തുടങ്ങിയവരാണ് മൂണ്‍ലൈറ്റിലെ മറ്റ് അഭിനേതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com