പ്ലെക്കാര്‍ഡുമായി അമിതാഭ് ബച്ചനും

 
പ്ലെക്കാര്‍ഡുമായി അമിതാഭ് ബച്ചനും

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ ഗുര്‍മേഹര്‍ കൗറിന്റെ പ്ലെക്കാര്‍ഡുമായുള്ള ഫോട്ടോ വൈറലായതിന് പിന്നാലെ എന്തു പറയാനും പ്ലെക്കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിത ബിഗ് ബിയും പ്ലെക്കാര്‍ഡ് പിടിച്ചുള്ള തന്റെ ഫോട്ടോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. 

സ്ത്രീ പുരുഷ സമത്വത്തിലൂന്നിയാണ് ബിഗ് ബിയുടെ വരവ്. തന്റെ മരണ ശേഷം സ്വത്തുക്കള്‍ അഭിഷേകിനും ശ്വേതയ്ക്കും തുല്യമായി ലഭിക്കുമെന്നെഴുതിയ പ്ലെക്കാര്‍ഡുമായാണ് ബച്ചന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ. #WeAreEqual #gender equality  എന്ന ടാഗിലാണ് ബച്ചന്‍ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com