സ്വവര്‍ഗാനുരാഗം പറയുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതിയില്ല

സ്വവര്‍ഗ ലൈംഗീകതയെ അനുകൂലിക്കുന്നു, ഹിന്ദുമതത്തെ മോശമായി കാണിക്കുന്ന എന്ന കാരണത്താലാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്‌
സ്വവര്‍ഗാനുരാഗം പറയുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതിയില്ല

കൊച്ചി: സ്വവര്‍ഗ ലൈംഗീകത പറയുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്പ് എന്ന സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. 

ഹിന്ദുമതത്തെ മോശമായി ചിത്രീകരിക്കുന്നു, മുസ്ലീം വിഭാഗക്കാരിയായ പെണ്‍കുട്ടി സ്വയംഭോഗം ചെയ്യുന്നു, അസഭ്യമായ സംഭാഷണങ്ങളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. പ്രദര്‍ശനാനുമതി നിഷേധിക്കുന്നതായി സെന്‍സര്‍ ബോര്‍ഡ് രേഖാമൂലം അറിയിച്ചതായി സംവിധായകന്‍ ചെറിയാന്‍ ഫേസ്ബുക്കിലൂടെ വ്യക്താമാക്കുന്നു. 

നിയമ വിദഗ്ദരുമായി ആലോചിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ ചെറിയാന്‍ പറഞ്ഞു. സ്വവര്‍ഗ ലൈംഗീകതയെ അനുകൂലിക്കുന്ന സിനിമയെന്ന പേരിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com