രക്ഷാധികാരി ബൈജു (ഒപ്പ്) ആദ്യ പോസ്റ്റര്‍ ഇറങ്ങി

തനി നാട്ടിന്‍പുറത്തുകാരനായി ബിജുമേനോന്‍ എത്തുന്ന ചിത്രമാണ്
രക്ഷാധികാരി ബൈജു (ഒപ്പ്) ആദ്യ പോസ്റ്റര്‍ ഇറങ്ങി

കൊച്ചി: രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത് ബിജുമേനോന്‍ നായകനാകുന്ന രക്ഷാധികാരി ബൈജു (ഒപ്പ്) എന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. തനി നാട്ടിന്‍പുറത്തുകാരനായി ബിജുമേനോന്‍ എത്തുന്ന ചിത്രമാണ് രക്ഷാധികാരി ബൈജു. രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അഞ്ജലി നായര്‍, അനഘ തുടങ്ങിയവര്‍ അഭിനയിക്കുന്നു.


പ്രശാന്ത് രവീന്ദ്രന്‍ ക്യാമറ ചെയ്യുന്ന ചിത്രം അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കോലവും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com