26 വര്‍ഷത്തിനു ശേഷം 'ദ നൈറ്റ് ഓഫ് സായന്തെ റൂദ്'  പ്രദര്‍ശിപ്പിച്ചു

26 വര്‍ഷത്തിനു ശേഷം 'ദ നൈറ്റ് ഓഫ് സായന്തെ റൂദ്'  പ്രദര്‍ശിപ്പിച്ചു

ലോക സിനിമയിലെ തന്നെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ മുഹ്‌സിന്‍ മഖ്മല്‍ബഫിന്റെ  'ദ നൈറ്റ് ഓഫ് സായന്തെ റൂദ്' എന്ന സിനിമ 26 വര്‍ഷത്തിന് ശേഷം പ്രദര്‍ശനത്തിനെത്തുന്നു. ഇറാനിയന്‍ സെന്‍സര്‍ഷിപ്പ് കമ്മിറ്റിയുടെ കടുത്ത നിലപാടുകളാണ് ഈ സിനിമ ഇത്രയും കാലം പ്രദര്‍ശനത്തിനെത്താതിരുന്നത്.

നരവംശ ശാസ്ത്രജ്ഞനായ പിതാവിന്റെയും മന:ശാസ്ത്ര വിദ്യാര്‍ത്ഥിനിയായ മകളുടെയും കഥയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഇറാനില്‍ 1979ലുണ്ടായ ഇസ്ലാമിക വിപ്ലവത്തിന് മുമ്പും വിപ്ലവത്തിനിടയിലും ശേഷവുമുളള  ഇവരുടെ ജീവിതത്തിലെ മൂന്ന് കാലങ്ങളെയാണ് സിനിമ അടയാളപ്പെടുത്തുന്നത്.

നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം ഇറാനില്‍ വന്‍ ഒച്ചപ്പാടുണ്ടാക്കിയ സിനിമ അവിടെ നിരോധിക്കുകയായിരുന്നു. മഖ്മല്‍ബഫിന് സിനിമ നിര്‍മിച്ചതിന്റെ പേരില്‍ വധഭീഷണി വരെ നേരിടേണ്ടി വന്നിരുന്നു. 

'ദ നൈറ്റ് ഓഫ് സായന്തെ റൂദ്'  ട്രൈലര്‍

നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന മഖ്മല്‍ബഫ് ഇറാനില്‍ നിന്ന് സിനിമ അവിടെനിന്ന് കടത്തിക്കൊണ്ട് വന്നശേഷം സിനിമ മഖ്മല്‍ബഫ് തന്നെ പുത്തനാക്കിയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. 

1990ല്‍ ടെഹ്‌റാനില്‍ നടന്ന ഫജര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പ് 100 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന സിനിമ സംവിധായകന്റെ അനുമതിയില്ലാതെ ഇറാനിയന്‍ സെന്‍സര്‍ഷിപ്പ് കമ്മിറ്റി 35 മിനിറ്റോളം വെട്ടിമാറ്റിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com