സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ തിരക്കഥ

നവാഗതനായ സബാഹ് ആണ് സംവിധാനം ചെയ്യുന്നത്
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ തിരക്കഥ

കൊച്ചി: ജലക്ഷാമംകൊണ്ട് പൊറുതിമുട്ടുന്ന ഒരു ഗ്രാമത്തിന്റെ കഥയുമായി സന്തോഷ് ഏച്ചിക്കാനത്തിന്റെ പുതിയ തിരക്കഥയൊരുങ്ങുന്നു. നവാഗതനായ സബാഹ് ആണ് സംവിധാനം ചെയ്യുന്നത്. പരുത്തിപ്പുള്ളി എന്ന ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ കഥ പറയുന്ന പുതിയ ചിത്രത്തില്‍ സുബ്രഹ്മണ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്.

പരുത്തിപ്പുള്ളിയില്‍ ഒരു ഇടത്തരം ഹോട്ടല്‍ നടത്തുകയാണ് സുബ്രഹ്മണ്യന്‍. ജലത്തെ അമൂല്യമായി കാണുന്ന ഇയാള്‍ വെള്ളം ധൂര്‍ത്തടിക്കുന്ന നാട്ടുകാരോട് വരാന്‍ പോകുന്ന കൊടുംവര്‍ള്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. പക്ഷെ, അത് ആരും വകവയ്ക്കുന്നില്ല. സുബ്രഹ്മണ്യന്റെ മുന്‍കരുതലെന്നപോലെ ഗ്രാമത്തിലെ മറ്റെല്ലാ കിണറുകളും വറ്റിയപ്പോള്‍ സുബ്രഹ്മണ്യന്റെ കിണറില്‍ വെള്ളം അവശേഷിക്കുന്നു. തുടര്‍ന്ന് അാള്‍ക്കും കുടുംബത്തിനും നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍.

-സബാഹ്
റെയിന്‍ഡ്രോപ്‌സ് ഫിലിംസിന്റെ ബാനറില്‍ ജുനൈദാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com