ജയസൂര്യയുടെ മകന്റെ ഹ്രസ്വചിത്രം 'ഗുഡ് ഡേ'

സംവിധാനവും എഡിറ്റിംഗും ചെയ്തത് അദൈ്വത് തന്നെയാണ്.
ജയസൂര്യയുടെ മകന്റെ ഹ്രസ്വചിത്രം 'ഗുഡ് ഡേ'

കൊച്ചി: നടന്‍ ജയസൂര്യയുടെ മകന്‍ സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത ഹ്രസ്വചിത്രം ഗുഡ് ഡേ പുറത്തിറങ്ങി. ഒരു കുഞ്ഞ് ആശയത്തെ പത്തുവയസ്സിന്റെ കുഞ്ഞുമനസ്സില്‍ ഇട്ട് ആലോചിച്ച് ഒരുക്കിയതാണ് ഗുഡ് ഡേ. അച്ഛന്‍ ജയസൂര്യയുടെ അഭിനയശേഷി മകനിലേക്കും കൈവന്നിരിക്കുന്നു എന്ന് ഗുഡ് ഡേയിലൂടെ അദൈ്വത് തെളിയിക്കുന്നു. അദൈ്വത് ഈ കുഞ്ഞു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.


മരട് ഗ്രിഗോറിയന്‍ പബ്ലിക്‌ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അദൈ്വതിന്റെ ആദ്യ സംരംഭമാണ് ഗുഡ് ഡേ. അച്ഛന്‍, അമ്മ, വേദ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത് എന്ന ആമുഖത്തോടെ തുടങ്ങുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ നിര്‍ദ്ദേശങ്ങളും അനുഗ്രഹങ്ങളും വേണമെന്ന് ആദ്യമേ അഭ്യര്‍ത്ഥിക്കുന്നു. കുഞ്ഞുചിത്രത്തില്‍ കുഞ്ഞുമനസ്സിന്റെ സഹജീവിസ്‌നേഹത്തെക്കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് പ്രയാഗ് ചേട്ടനാണെന്നും മ്യൂസിക് ചെയ്തത് എബിച്ചേട്ടനാണെന്നും ടൈറ്റിലില്‍ എഴുതിയിരിക്കുമ്പോള്‍ മേക്കപ്പ് വെറും ടാല്‍കം പൗഡര്‍ മാത്രമാണെന്നും സൂചിപ്പിക്കുന്നു. അദൈ്വതിനു പുറമെ മിനിര്‍ മാധവ്, അര്‍ജ്ജുന്‍ മനോജ്, ജാഫര്‍, അനന്ദു, സജി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ജയസൂര്യ തന്നെയാണ് ഈ ചിത്രം യൂട്യൂബില്‍ ഇട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com