ട്രോളുകളെനിക്ക് പുല്ലാണ്: കാമുകിക്കൊത്തുള്ള പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത് മിലിന്ദ് സോമന്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 07th November 2017 12:48 PM  |  

Last Updated: 07th November 2017 12:48 PM  |   A+A-   |  

Untitledopo[

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകമായി മാറിയ മോഡലാണ് മിലിന്ദ് സോമന്‍. ഇന്ത്യയുടെ ഏറ്റവും ഹോട്ടസ്റ്റ്, സെക്‌സിയസ്റ്റ് മോഡല്‍ ആയി മാറിയ മിലിന്ദ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത് ഏറെ ചെറുപ്പക്കാരിയായ തന്റെ കാമുകി അംഗിത കന്‍വാറിന്റെ പേരിലാണ്. 

നവംബര്‍ നാലിന് അന്‍പത്തിരണ്ടാം ജന്‍മദിനം ആഘോഷിച്ച മിലിന്ദ് പതിനെട്ടുകാരിയായ തന്റെ കാമുകി അംഗിത കന്‍വാറിനൊപ്പം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം ചിത്രങ്ങളാണ് ട്രോളുകള്‍ക്കിടയാക്കിയത്. ഇന്നും നിരവധി സ്ത്രീകളുടെ ആരാധനാപാത്രമായ മിലിന്ദിന് ചെറുപ്പക്കാരിയായ ഒരു കാമുകിയെ കിട്ടിയതില്‍ അതിശയമില്ല.

അംഗിത പതിനെട്ടുകാരിയായ എയര്‍ഹോസ്റ്റസ് ആണെന്നും, അല്ല, അവര്‍ക്ക് 23 വയസുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇനിയിപ്പൊ പ്രായം എന്ത്തന്നെയായലും മിലിന്ദും കാമുകിയുമൊത്തുള്ള കോമ്പിനേഷനില്‍ ട്രോളന്‍മാര്‍ അത്ര ഹാപ്പിയല്ല. അവര്‍ നിരന്തരം ട്രോളിക്കൊണ്ടേയിരിക്കുന്നു.

ജന്‍മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മിലിന്ദ് കാമുകിക്കൊപ്പം പൊസ് ചെയ്‌തെടുത്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഷുഗര്‍ ഫ്രീ ഡാഡി, മനോരോഗി എന്നെല്ലാമാണ് ഇദ്ദേഹത്തിനെതിരെയുള്ള അധിഷേപങ്ങള്‍. അംഗിതയുടെ പടങ്ങള്‍ മിലിന്ദ് നേരത്തേയും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.