ആരാധകരെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി ലെന: ചിത്രങ്ങളും വീഡിയോയും

മേക്കപ്പും വസ്ത്രങ്ങളുമെല്ലാം ഏറെ വ്യത്യസ്തമാണ്.
ആരാധകരെ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി ലെന: ചിത്രങ്ങളും വീഡിയോയും

വ്യത്യസ്തമായ ഒരു ഗെറ്റപ്പാണ് മലയാള സിനിമയില്‍ ലെനയ്ക്ക്. ലെനയെ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ നടിയാണ് ലെന. പക്ഷേ ഗ്ലാമറസ് വേഷങ്ങളില്‍ ആരാധകര്‍ ഇതുവരെ ലെനയെ കണ്ടുകാണില്ല. എന്നാല്‍ ഇപ്പോള്‍ ലെന നടത്തിയ ഫോട്ടോഷൂട്ട് ആരാധകരെ ശെരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ക്രീം ലൈഫിന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നു ലെനയുടെ പുതിയ ഫാഷന്‍ പരീക്ഷണങ്ങള്‍. മേക്കപ്പും വസ്ത്രങ്ങളുമെല്ലാം ഏറെ വ്യത്യസ്തമാണ്. മഹാദേവന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഉണ്ണി പി എസ് ആണ് ലെനയുടെ ഈ മേക്കപ്പിന് പിന്നില്‍. ശ്രേയ അരവിന്ദാണ് സ്‌റ്റൈലും വസ്ത്രാലങ്കാരവും.

സ്‌റ്റൈലന്‍ ഫോട്ടോഷൂട്ടുകള്‍ ഇതിന് മുന്‍പും ലെന നടത്തിയിട്ടുണ്ട്. പക്ഷെ ഇത്രയെറെ ഗ്ലാമറസ്സായിരുന്നില്ല. നോട്ടത്തിലും മുഖഭാവങ്ങളിലും ആ 'ഹോട്ട് ലുക്ക്' കൊണ്ടുവരാന്‍ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് മുന്‍പ് ഇത്രയേറെ ഗ്ലാമറായി ലെനയെ കണ്ടിട്ടില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

കൈ നിറയെ ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് ലെനയിപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും എത്തിക്കഴിഞ്ഞു. ആദം ജോആന്‍, രാമലീല എന്നീ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ ലെനയുടേതായി റിലീസായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com