പിറന്നാള്‍ മധുരത്തില്‍ പൃഥ്വി ആശംസകളര്‍പ്പിച്ച് ലാലേട്ടനും മമ്മൂക്കയും
By സമകാലികമലയാളം ഡെസ്‌ക് | Published: 16th October 2017 12:52 PM |
Last Updated: 16th October 2017 01:10 PM | A+A A- |

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് 35ാം പിറന്നാള്‍. സഹപ്രവര്‍ത്തകും ആരാധകരും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതിന്റെ തിരക്കിലാണ്. മോഹന്‍ലാലും മമ്മൂക്കയും തരത്തിന് ആശംസകളര്‍പ്പിക്കാന്‍ മറന്നട്ടില്ല. പൃഥ്വിയുടെ ഫോട്ടോ സഹിതമാണ് ഇരുവരും സോഷ്യല്‍മീഡിയയിലൂടെ ആശംസകളര്‍പ്പിച്ചിരിക്കുന്നത്.
തനിക്ക് പിറന്നാള്‍ ആശംസിച്ചവര്‍ക്കെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞിട്ടുണ്ട്.
തന്റെ പതിനെട്ടാം വയസില്‍ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലചിത്രലോകത്തേക്ക് പൃഥ്വി കടന്നു വരുന്നത്. അന്തരിച്ച നടന്‍ സുകുമാരന്റെ നടി മല്ലികയുടെയും മകനായ പൃഥ്വിയുടെ തുടക്കം പിഴച്ചില്ല. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളുമായി മലയാളിയുടെ യൂത്ത് ഐക്കണായി താരം കത്തിക്കയറുകയായിരുന്നു.
രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം പൃഥ്വിരാജ് കരസ്ഥമാക്കിയിരുന്നു. 2006ല്‍ 'വാസ്തവം' എന്ന ചിത്രത്തിലെയും 2013 ല്‍ 'അയാളും ഞാനും തമ്മില്‍', 'സെല്ലുലോയിഡ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പൃഥ്വിരാജ് പുരസ്‌കാരം നേടിയത്.
മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി പൃഥ്വിരാജ് ഇതുവരെ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നടനായും നിര്‍മാതാവായും ഗായകനായും പൃഥ്വിരാജ് തിളങ്ങി.
സന്തോഷ് ശിവനൊപ്പം ചേര്‍ന്ന് പൃഥ്വി നിര്‍മ്മിച്ച ഉറുമി ദേശീയതലത്തില്‍ ശ്രദ്ധേയനായി. ഇതിനുശേഷം മമ്മൂട്ടിചിത്രങ്ങളടക്കമുള്ളവയുടെ നിര്‍മ്മാണസംരഭങ്ങളിലും പൃഥ്വി പങ്കാളിയായി.
ഇപ്പോള്‍ മുരളീ ഗോപി ഒരുക്കുന്ന തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ്.