സിനിമാ പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ ഗുണ്ടാ വിളാട്ടം: പ്രതികരിക്കാതെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2017 08:41 PM  |  

Last Updated: 24th October 2017 10:30 PM  |   A+A-   |  

 

കൊച്ചി: കുമളിയില്‍ സിനിമയില്‍ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയായി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികരിക്കാതെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍. നിത്യാ മേനോനെ നായികയാക്കി വികെ പ്രകാശ് ഒരുക്കുന്ന പ്രാണ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്. എറണാകുളം ഐജി ഓഫീസിലാണ് പരാതി നല്‍കിയത്. 

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജൂലി മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, ഇഷ തല്‍വാര്‍, നിത്യാ മേനോന്‍, നൈല ഉഷ. നസ്രിയ തുടങ്ങിയ പ്രശശ്ത താരങ്ങള്‍ക്കായി ചമയമൊരുക്കയും ചെയ്്തിട്ടുണ്ട്. ഇതില്‍ പലരും സിനിമയിലെ വനിതാ കൂട്ടായ്മയിലെ പ്രമുഖരായിട്ടും നിശബ്ദത തുടരുകയാണ്. ഓക്ടോബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 

സംഭവത്തെ കുറിച്ച് ജൂലി പറയുന്നത് ഇങ്ങനെ, ലോക്കേഷനില്‍ നിന്ന് ഒക്ടോബര്‍ 14ന് റൂമില്‍ എത്തിയപ്പോള്‍ എന്റെ മുറി തുറന്ന് കിടക്കുകയായിരുന്നു. മുറിയില്‍ നിന്നും വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ ഉള്‍പ്പടെ കാണാതായിരുന്നു. ഇതിനെ ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. താന്‍ താമസിച്ചിരുന്ന സലീം വില്ലയില്‍ വെച്ച് വില്ലയുടെ ഉടമയും ഒര ു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തന്റെ ശ്ക്തമായ ചെറുത്തുനില്‍പ്പുകൊണ്ടാണ് തനിക്ക് അവരില്‍ നിന്നും രക്ഷപ്പെടാനായതെന്നും ജൂലി പറയുന്നു. വളരെ മോശമായ വാക്കുകളാണ് അപര്‍ ഉപയോഗിച്ച്ത്. അത് എനിക്ക് നിങ്ങളോട് പറയാന്‍ പറ്റില്ല, റൂമില്‍ പൂട്ടിയിട്ട് തന്നെ ഒരു സിനിമ പ്രവര്‍ത്തകരാരും വിളിച്ചിട്ടില്ല. ദൈവകൃപ കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. വര്‍ഷങ്ങളായി ഫെഫ്കയില്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടും തനിക്ക് അംഗത്വം നല്‍കാന്‍ പോലും സംഘടന തയ്യാറായിട്ടില്ലെന്നും ജൂലി പറയുന്നു.

ജൂലി സിനിമാ മേഖലയില്‍ ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന വളരെ കഴിവുള്ള സ്ത്രീയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കാണുമ്പോഴെല്ലാം ഫെഫ്കയില്‍ അംഗത്വമില്ലെന്ന പരാതി പറഞ്ഞിരുന്നു. എ്ന്നാല്‍ ഇ്ക്കാര്യം സംഘടനയിലുള്ളവരെ അറിയിക്കാന്‍ അതിന്റെ ജനറല്‍ കൗണ്‍സില്‍ ചേര്‍്ന്നിട്ട് മാസങ്ങളായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.  നിരന്തരം ഇത്തരം കഥകളാണ് സിനിമയില്‍ കേള്‍ക്കുന്നത്. മലയാളസിനിമയില്‍ എന്തുകൊണ്ടാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത്. ഇത് കേള്‍ക്കുമ്പോള്‍ എന്തിനാണ് സംഘടനകള്‍ എന്നു പോലും തോന്നിപോവകുയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍കക്ഷിയാക്കിയാണ് ജൂലി പരാതി നല്‍കിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. സലിം വില്ലയില്‍ സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നിസ്സഹായരായ സ്ത്രീകള്‍ പരാതിപ്പെടാത്തതാണെന്നും പരാതിയില്‍ ജൂലി പറയുന്നു