ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു: അസിന്‍ ഇസ്റ്റഗ്രാമില്‍ കുറിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 25th October 2017 11:30 AM  |  

Last Updated: 25th October 2017 11:33 AM  |   A+A-   |  

asin_rahulghjhkh

ബോളിവുഡ് നടിയും മലയാളിയുമായ അസിന് ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. വ്യവസായിയായ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ ഭര്‍ത്താവ്. 'ഞങ്ങള്‍ക്ക് മാലാഖയെപ്പോലൊരു പെണ്‍കുഞ്ഞ് ജനിച്ചതായി അത്യാനന്ദപൂര്‍വ്വം അറിയിക്കുന്നു' എന്ന് ഇരുവരും അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പത് മാസക്കാലം ഞങ്ങള്‍ക്കിരുവര്‍ക്കും വളരെ പ്രത്യേകതയുള്ളതായിരുന്നു. കൂടെ നിന്ന എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി- ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു. ഇതേ വരികള്‍ തന്നെ അസിന്‍ ഇന്‍സ്റ്റഗ്രാമിലും കുറിച്ചിരുന്നു.

മലയാളിയാണെങ്കിലും തെന്തിന്ത്യന്‍ ചലച്ചിത്ര മേഖലയിലും അവിടെ നിന്ന് ബോളിവുഡിലും തിളങ്ങിയ താരമാണ് അസിന്‍.  മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. ബോളിവുഡും മോളിവുഡും കോളിവുഡുമൊക്കെ ഒരുപോലെ കാത്തിരുന്ന വിവാഹമായിരുന്നു ഇവരുടേത്. 2016 ജനുവരി 19ന് ല്‍ വിവാഹം ഹിന്ദു -ക്രിസ്ത്യന്‍ മതാചാരങ്ങളോടെയാണ് ഇവരുടെ വിവാഹം നടന്നത്. 

ബോളിവുഡില്‍ നിന്ന് നിരവധി സുഹൃത്തുക്കള്‍ പങ്കെടുത്ത ഇവരുടെ വിവാഹച്ചടങ്ങില്‍ ആമിര്‍ഖാനും അക്ഷയ്കുമാറുമെല്ലാം പങ്കെടുത്തിരുന്നു. ആമിര്‍ഖാന്റെ കൂടെ അഭിനയിച്ച ഗജിനിയും അക്ഷയ്കുമാറിന്റെ ഖിലാഡി 786മായിരുന്നു അസിന്റെ അറിയപ്പെടുന്ന ബോളിവുഡ് സിനിമകള്‍.