മഞ്ഞക്കാജ മലര്‍ന്ന് വലിച്ചാല്‍ മലയാളത്തിന്‍ മണമറിയാം: അപ്പൂപ്പന്‍താടിയുടെ ടീസര്‍ കാണാം

ശിവപ്രസാദ് കെവി സംവിധാനം ചെയ്ത അപ്പൂപ്പന്‍ താടി എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസര്‍ കാണാം
മഞ്ഞക്കാജ മലര്‍ന്ന് വലിച്ചാല്‍ മലയാളത്തിന്‍ മണമറിയാം: അപ്പൂപ്പന്‍താടിയുടെ ടീസര്‍ കാണാം

ശിവപ്രസാദ് കെവി സംവിധാനം ചെയ്ത അപ്പൂപ്പന്‍ താടി എന്ന ഷോര്‍ട്ട് ഫിലിമിന്റെ യൂട്യൂബ് റിലീസാണ് നാളെ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ശ്യാമപ്രകാശാണ് ചിത്രത്തിലെ നായകന്‍. കഥയും തിരക്കഥയും സംഭാഷണവും ശിവപ്രസാദ് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അപ്പൂപ്പന്‍താടിയുടെ ടീസറിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. 

സെപ്റ്റംബര്‍ മൂന്നിന് ആറ് മണിക്ക് സംവിധായകന്‍ ലാല്‍ജോസാണ് അപ്പൂപ്പന്‍താടിയുടെ ഔദ്യോഗിഗിക റിലീസിങ് നടത്തുന്നത്. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെച്ചാണ് പ്രദര്‍ശനം. അതിനുശേഷം ആറ് മണിക്ക് യൂട്യൂബ് റിലീസുമുണ്ടാകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com