അച്ഛനെ ചേട്ടനെന്ന് വിളിക്കുന്നിടത്ത് അച്ഛനെ മുത്തച്ഛനാക്കിയാല്‍ പ്രശ്‌നമാണോ... അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്

മോഹന്‍ലാലിനെ അങ്കിളെന്ന് വിളിച്ച വിനീത് ശ്രീനിവാസനും മമ്മൂട്ടി അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ നടി അന്ന രാജനും ഫാന്‍സിന്റെ ആക്രമണത്തിനിരയായിട്ട് അധികസമയമായില്ല.
അച്ഛനെ ചേട്ടനെന്ന് വിളിക്കുന്നിടത്ത് അച്ഛനെ മുത്തച്ഛനാക്കിയാല്‍ പ്രശ്‌നമാണോ... അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമാലോകം തന്നെ ഇപ്പോള്‍ വിവാദങ്ങളില്‍ പെട്ടുനില്‍ക്കുകയാണ്. നിസാരമായ കാര്യങ്ങള്‍പ്പോലും ഫാന്‍സ് അസോസിയേഷനും താരങ്ങളും ചേര്‍ന്ന് ഊതിപ്പെരുപ്പിക്കും. പ്രായമായാലും താരങ്ങളെ എപ്പോഴും ജ്യേഷ്ഠനായി കാണാനാണ് ഫാന്‍സിന് താല്പര്യം. മോഹന്‍ലാലിനെ അങ്കിളെന്ന് വിളിച്ച വിനീത് ശ്രീനിവാസനും മമ്മൂട്ടി അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ നടി അന്ന രാജനും ഫാന്‍സിന്റെ ആക്രമണത്തിനിരയായിട്ട് അധികസമയമായില്ല.

അതിനിടെയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ അച്ഛന്റെ ഫോട്ടോ അച്ഛനെ കണ്ടാല്‍ മുത്തച്ഛനാണെന്നേ പറയു എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്. ശിക്കാരി ശംഭു എന്ന സുഗീത് ചിത്രത്തിലെ കഥാപാത്രത്തിനായി മേക്കപ്പ് ചെയ്ത് നില്‍ക്കുന്ന കൃഷ്ണകുമാറിന്റെ ചിത്രം യഥാര്‍ത്ഥ ചിത്രത്തിനൊപ്പം അഹാന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മേക്കപ്പിന്റെ പവര്‍ കാണിക്കാനായിരുന്നു ഇത്.

മേക്കപ്പിന്റെ പവറില്‍ അച്ഛനെ കണ്ടാല്‍ അപ്പൂപ്പനാണെന്നോ തോന്നു എന്നും അഹാന ചിത്രത്തിന് കമന്റ് ചെയ്തിരുന്നു. അച്ഛനെ അപ്പൂപ്പാ എന്ന് വിളിച്ച അഹാന ഇനി എന്തെല്ലാം അനുഭവിക്കേണ്ടി വരുമെന്ന് കണ്ടറിയാം. ലാലേട്ടനും മമ്മൂക്കയ്ക്കും ഉള്ളപോലെ തീവ്ര ആരാധകരും അസോസിയേഷനുമൊന്നും കൃഷ്ണകുമാറിന് ഇല്ലാത്തതുകൊണ്ട് ചിലപ്പോള്‍ അഹാന ആരാധകരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com