ജിമിക്കി കമ്മല്‍ കോപ്പിയടിയല്ല: ഷാന്‍ റഹ്മാന്‍ 

ജിമിക്കി കമ്മല്‍ എന്ന ഗാനം ഗുജറാത്തി ഭാഷയിലുള്ള ഒരു പാട്ടിന്റെ മോഷണമാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലും മറ്റും വന്നുകൊണ്ടിരിക്കുന്നുണ്ട്. 
ജിമിക്കി കമ്മല്‍ കോപ്പിയടിയല്ല: ഷാന്‍ റഹ്മാന്‍ 

മോഹന്‍ലാല്‍ നായകനായ 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിലെ എന്റെമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ഇതിനോടകം പ്രശസ്തമായിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ മോഹന്‍ലാല്‍ തന്നെ ആ ഗാനത്തിനൊപ്പം ചുവട് വയ്ക്കുകയും ചെയ്തു. എന്നാലിപ്പോള്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം ഗുജറാത്തി ഭാഷയിലുള്ള ഒരു പാട്ടിന്റെ മോഷണമാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലും മറ്റും വന്നുകൊണ്ടിരിക്കുന്നുണ്ട്. 

ഈ സാഹചര്യത്തിലാണ് പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ച ഷാന്‍ റഹ്മാന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷാന്‍ റഹ്മാന്‍ വിശദീകരണം നല്‍കിയത്. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ റെഡ് എഫ്എമ്മിന്റെ ഗുജറാത്ത് വിഭാഗം ജിമിക്കി കമ്മല്‍ ഗാനത്തിന്റെ പ്രചരണത്തിനായി തയ്യാറാക്കിയ വീഡിയോ ആണിത്. വീഡിയോയില്‍ റെഡ് എഫ്എമ്മിന്റെ ലോഗോ ഉണ്ടെന്നും കൊട്ടടാ... അങ്ങനെ എന്ന തന്റെ ശബ്ദം ഗാനത്തിലുണ്ടെന്നും ഷാന്‍ പറയുന്നു.

ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായി മാറിയ ഗാനമാണ്. അതിന് ഇത്രയും വലിയൊരു സ്വീകാര്യത ലഭിക്കുമെന്ന് തങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസി പോലും വൈറലായ ഈ ഗാനത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ജിമിക്കി കമ്മല്‍ നമ്മുടെ സ്വന്തം പാട്ടാണ്. നമ്മുടെ സ്വന്തം പാട്ടാണ് മക്കളേ എന്നു പറഞ്ഞു കൊണ്ടാണ് ഷാന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Dear friends, we have noticed that a group of miscreants are spreading false information that "Jimikki kammal" has been stolen/lifted from a Gujarati song. I usually don't react to such stuff because I know that the audience can distinguish between what's true and what's not. So I usually let people be the better judge. But what I'm seeing is our very own Malayalis sharing the video through WhatsApp groups saying that Jimikki kammal was lifted from a particular Gujarati song. Jimikki kammal is a proud song of a Malayali, made by Malayalis, featured in a Malayalam film and has reached great heights. Jimmi Kimmel, BBC, International audience has danced to it, played in every radio station in India ... We've never expected this kind of a result for the song and we're so proud of what the song has achieved in this short span of time. We're proud that a Malayalam song was noticed by BBC. Lots of love poured in from all around the Globe for the song.

The video that these miscreants are spreading was an initiative by RED FM Gujarat. You can see the logo of Red FM at bottom of the said Video. And this video has my voice as well...!!!! KOTTRA .....ANGANE... My voice already there in a song that I've lifted 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com