നായകനാകാന്‍ തനിക്ക് യാതൊരു താത്പര്യവുമില്ലെന്ന് ബിജു മേനോന്‍

സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ആരെയും പഴിപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു അഭിനേതാവെന്ന നിലയില്‍ പല പരിമിതികളും ഉണ്ടെന്നും ബിജു
നായകനാകാന്‍ തനിക്ക് യാതൊരു താത്പര്യവുമില്ലെന്ന് ബിജു മേനോന്‍

ആളുകള്‍ ആസ്വദിക്കണം എന്നാഗ്രഹിച്ചാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും അതുവഴി നിര്‍മാതാവിനാണെങ്കിലും കാണുന്ന പ്രേക്ഷകനാണെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആര്‍ക്കും ഒരു സിനിമയും നഷ്ടമുണ്ടാകരുത് എന്നാണ് താന്‍ കരുതാറുള്ളതെന്നും ബിജു മേനോന്‍. ഇങ്ങനെവന്നാല്‍ മാത്രമേ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് സംതൃപ്തി ലഭിക്കുകയൊള്ളു എന്നാണ് താരത്തിന്റെ അഭിപ്രായം. 

സീരിയസ് ചിത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെങ്കിലും ഇപ്പോള്‍ ലളിതമായി കഥപറഞ്ഞുപോകുന്ന സിനിമകളാണ് കൂടുതല്‍ തിരഞ്ഞെടുക്കുന്നതെന്നും ബിജു പറഞ്ഞു. പ്രേക്ഷകരുടെ താത്പര്യം ഇത്തരം സിനിമകളോടാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇതെന്നും കഴിഞ്ഞ ഒരു വര്‍ഷം ചെയ്ത തന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഒരു ഹാസ്യസ്വഭാവം ഉണ്ടായിരുന്നെന്നും ബിജു പറഞ്ഞു. ഏറ്റവും പുതിയ ചിത്രം ഒരായിരം കിനാക്കളെകുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് നല്‍കിയ അഭിമുഖത്തിലാണ് ബിജു തന്റെ സിനിമാ കാഴ്ചപാടുകള്‍ വ്യക്തമാക്കിയത്. 

സിനിമയിലെ നായകവേഷം തനിക്ക് തീരെ താത്പര്യമില്ലാത്ത മേഖലയാണെന്നാണ് ബിജുവിന്റെ വാക്കുകള്‍. 'ഒരു അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ സാദ്ധ്യതയുള്ള നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ക്യാരക്ടര്‍ റോളുകള്‍ തരാന്‍ ഞാന്‍ പലരോടും ആവശ്യപ്പെടാറുമുണ്ട്',ബിജു പറഞ്ഞു. 

സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ആരെയും പഴിപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു അഭിനേതാവെന്ന നിലയില്‍ പല പരിമിതികളും ഉണ്ടെന്നും ബിജു പറഞ്ഞു. ഡയറക്ടറുടെ നടന്‍ ആയിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചിത്രീകരണത്തിന്റെ മറ്റു തലങ്ങളില്‍ കൈകടത്താന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരായിരം കിനാക്കളില്‍ ഒരു എന്‍ആര്‍ഐയുടെ വേഷമാണെന്നും ഒരുപാട് ലോജിക് ഒന്നും ഉപയോഗിക്കാതെ കണ്ടാല്‍ ചിത്രം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതാണെന്നും ബിജു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com