ജാലിയന്‍വാലാബാഗിലെ പ്രമോ സോങ് റിലീസായി: ഗാനം പുറത്തുവിട്ടത് വിജയ് സേതുപതി

ഒരു സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ജാലിയന്‍വാലാബാഗിലെ പ്രമോ സോങ് റിലീസായി: ഗാനം പുറത്തുവിട്ടത് വിജയ് സേതുപതി

ടന്‍ പുറത്തുവരാനിരിക്കുന്ന ജാലിയന്‍വാലാബാഗ് എന്ന ചിത്രത്തിന്റെ ഗാനം പുറത്തുവന്നു. തമിഴ് സൂപ്പര്‍ താരം വിജയ്‌സേതുപതിയാണ് ഗാനം പുറത്ത് വിട്ടത്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

അന്‍വര്‍ ഷെരീഫ്, ഷാലു റഹിം, ടോം ഇമ്മട്ടി തുടങ്ങിയവരെ പ്രധാനതാരങ്ങളാക്കി നവാഗതനായ അഭിനേഷ് അപ്പുകുട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറിലാണ് പുറത്തിറങ്ങുക. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പനാണ് ചിത്രത്തിലെ സംഗീതം നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com