'മതത്തേക്കാള്‍ സുഹൃത്ത് ബന്ധങ്ങളാണ് വലുതെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയാല്‍ അതാണ് ഞങ്ങളുടെ വിജയം'; തൊബാമയുടെ നിര്‍മാതാവ് പറയുന്നു

നവാഗതനായ മോഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന തൊബാമ സൗഹൃദത്തിന്റെ സിനിമയാണ്
'മതത്തേക്കാള്‍ സുഹൃത്ത് ബന്ധങ്ങളാണ് വലുതെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയാല്‍ അതാണ് ഞങ്ങളുടെ വിജയം'; തൊബാമയുടെ നിര്‍മാതാവ് പറയുന്നു

'സിനിമ കണ്ടിട്ട് മതമല്ല സൗഹൃദമാണ് വലുതെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയാല്‍ അത് തന്നെയാണ് ഞങ്ങളുടെ വിജയം.' ഇന്ന് തീയെറ്ററില്‍ എത്തുന്ന തൊബാമയുടെ നിര്‍മാതാക്കളില്‍ ഒരാളായ സുകുമാര്‍ തെക്കേപ്പാട്ടിന്റെ വാക്കുകളാണിത്. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് തൊബാമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സുകുമാര്‍ പങ്കുവെച്ചത്. ഹിന്ദുവായ താനും ക്രിസ്താനിയായ അല്‍ഫോന്‍സും മുസ്ലിമായ മൊഹ്‌സിനും സുഹൃത്തുക്കളെക്കാള്‍ ഉപരി സ്വന്തം സഹോദരന്മാരെ പോലെ ആണ്. തൊബാമയിലെ തോമ്മിയുടെയും ബാലുവിന്റെയും മമ്മുവിന്റേയും കഥ അതുപോലെതന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്.

നവാഗതനായ മോഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന തൊബാമ സൗഹൃദത്തിന്റെ സിനിമയാണ്. ഷിജു വിത്സണ്‍ കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് തൊബാമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അല്‍ഫോണ്‍സ് പുത്രനും നിര്‍മാതാക്കളില്‍ ഒരാളാണ്.

സുകുമാര്‍ തെക്കേപ്പാട്ടിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ ആയി. ഇതിനിടയില്‍ അനുഭവിച്ചിട്ടുള്ള സങ്കടങ്ങളും യാതനകളും വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അറിയൂ. എല്ലാത്തിലും മുകളില്‍ സിനിമയോടുള്ള സ്‌നേഹമാണ് എന്നെ മുന്നോട്ടു നയിച്ചിരുന്നത്. നേരം എന്ന സിനിമയിലൂടെ ആണ് അല്‍ഫോന്‍സും, മൊഹ്‌സിനും ആയി ഞാന്‍ അടുക്കുന്നത്. വെറും ഒരു അടുപ്പമല്ല, ആഴത്തിലുള്ള ഒരു സൗഹൃദ ബന്ധമായി അത് വളര്‍ന്നു. അതു പോലെയുള്ള ഒരു സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുകയാണ് തോബാമ. 

ഹിന്ദുവായ എനിക്ക്, ക്രിസ്താനിയായ അല്‍ഫോന്‍സും മുസ്ലിമായ മൊഹ്‌സിനും സുഹൃത്തുക്കളെക്കാള്‍ ഉപരി സ്വന്തം സഹോദരന്മാരെ പോലെ ആയി. തോമ്മിയുടെയും ബാലുവിന്റെയും മമ്മുവിന്റെയും കഥ അതു പോലെ ഒക്കെ തന്നെ. എനിക്ക് പ്രിയപ്പെട്ടവര്‍ പലരും മറ്റു മതത്തില്‍ പെട്ടവരാണ്. മതത്തിന്റെ പേരില്‍ പോസ്റ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു വെറുപ്പിക്കാതെ, ഇവിടെയുള്ള എല്ലാവരും ഒരുമിച്ചു സ്‌നേഹമായി കഴിയണം എന്ന് തന്നെയാണ് എല്ലാ സിനിമാക്കാരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. മതത്തേക്കാള്‍ ഉപരി സുഹൃത്ത് ബന്ധങ്ങളാണ് വലുത് എന്ന് ഒരാള്‍ക്കെങ്കിലും തോന്നാന്‍ സാധിച്ചാല്‍ ഈ സിനിമ ഒരു വിജയമായി തന്നെ ഞങ്ങള്‍ കരുതും. 

സുനോജും ശബരീഷും രാജേഷ് മുരുഗേശനും സിജുവും, കിച്ചുവും ഷറഫും മറ്റെല്ലാവരും ഇതില്‍ അതേ ഊര്‍ജത്തോടുകൂടി തന്നെ ഞങ്ങളുടെ കൂടെ ഉണ്ട്. അല്‍ഫോന്‍സ് പറഞ്ഞ പോലെ വലിയ അവകാശ വാദങ്ങള്‍ ഒന്നും ഇല്ല, എങ്കിലും ഈ സിനിമ സുഹൃത്ത് ബന്ധങ്ങളുടെ സന്തോഷം നിങ്ങളെ കാണിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇതു വരെ കൊണ്ട് വന്നു എത്തിച്ച സര്‍വേശ്വരനോട് ഈ അവസരത്തില്‍ നന്ദി പറയുന്നു. ഗ്ലോബല്‍ മീഡിയ ഉള്‍പ്പെടെ കൂടെ എന്തിനും എപ്പോഴും നിന്ന അനേകം പേരുണ്ട്, എല്ലാവരോടും ഈ അവസരത്തില്‍ തീര്‍ത്താല്‍ തീരാത്ത നന്ദി ഉണ്ട്. താബാമ നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു, മറ്റെല്ലാ സിനിമകളുടെ കൂടെ നിങ്ങള്‍ ഇതും കാണണം, നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com