സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അവധിയാഘോഷിച്ച് രണ്‍വീര്‍; ദീപിക ഒപ്പമുണ്ടോയെന്നു തിരക്കി ആരാധകരും (ചിത്രങ്ങള്‍ കാണാം) 

അവധിദിനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചിലവിട്ട രണ്‍വീര്‍ ഇവിടെനിന്നുള്ള ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയുണ്ടായി
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അവധിയാഘോഷിച്ച് രണ്‍വീര്‍; ദീപിക ഒപ്പമുണ്ടോയെന്നു തിരക്കി ആരാധകരും (ചിത്രങ്ങള്‍ കാണാം) 

ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങളില്‍ ഇപ്പോള്‍ ഏറ്റവും ട്രെന്‍ഡിങ്ങായി നില്‍ക്കുന്നത് രണ്‍വീര്‍-ദീപിക വിവാഹവിശേഷങ്ങളാണ്. ഈ വര്‍ഷം ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയിലാണ് രണ്‍വീര്‍ തന്റെ അവധിയാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

അവധിദിനങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചിലവിട്ട രണ്‍വീര്‍ ഇവിടെനിന്നുള്ള ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയുണ്ടായി. ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരുടെ ആകാംഷ രണ്‍വീറിനൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡ് കറങ്ങാന്‍ ദീപികയും ഒപ്പമുണ്ടോയെന്നാണ്. എന്നാല്‍ ദീപികയുമൊപ്പമുള്ള ചിത്രങ്ങളൊന്നും താരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സ്ലഡ്ജ് റൈഡ്‌, ഫ്രെഡ്ഡി മെര്‍ക്കുറി തുടങ്ങിയവയെല്ലാം രണ്‍വീര്‍ ആസ്വദിച്ചു എന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ദീപിക സ്വിറ്റ്‌സര്‍ലാന്‍ഡ് ചിത്രങ്ങളൊന്നും പങ്കുവയ്ക്കാത്തതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചായിരിക്കില്ല അവധിയാഘോഷിക്കുന്നതെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com