ബൈക്കില്‍ പറന്ന് വിജയ്: ദളപതി 62 ഷൂട്ടിങ് വീഡിയോ വൈറല്‍

വിജയ് 'ബൈക്ക് സ്റ്റണ്ട്' ചെയ്യുന്ന ഒരു രംഗം ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ബൈക്കില്‍ പറന്ന് വിജയ്: ദളപതി 62 ഷൂട്ടിങ് വീഡിയോ വൈറല്‍

മിഴിലെ പ്രശസ്ത സംവിധായകന്‍ എ.ആര്‍ മുരുഗദോസും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ദളപതി 62. മെര്‍സലിനു ശേഷം വിജയ് ആരാധകര്‍ ഏറെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ഈ ചിത്രം വിജയ്‌യുടെ 62മത്തെ ചിത്രമാണ്. ഇതിലെ ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിജയ് 'ബൈക്ക് സ്റ്റണ്ട്' ചെയ്യുന്ന ഒരു രംഗം ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

സ്റ്റണ്ട് മാസ്റ്റര്‍ രാം ലക്ഷ്മണാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. വിജയ് നഗരമധ്യത്തിവൂടെ ബൈക്ക് ഓടിച്ചു പോവുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ചെന്നൈയിലെ പച്ചയപ്പ കോളേജിലാണ് മൂന്ന് ദിവസമായി ഈ രംഗത്തിന്റെ ചിത്രീകരണം നടന്നത്.  

ഷൂട്ടിങ് വേളയില്‍ ബൈക്കില്‍ പോയ വിജയ്‌യെ രണ്ട് ചെറുപ്പക്കാരായ ആരാധകര്‍ പിന്തുടര്‍ന്നപ്പോള്‍ താരത്തിന്റെ ബൗണ്‍സര്‍മാര്‍ അവരുടെ ബൈക്കുകളുടെ താക്കോല്‍ പിടിച്ചു വാങ്ങി എന്നും കാറില്‍ ഇതു കണ്ടുകൊണ്ടിരുന്ന വിജയ് താക്കോലുകള്‍ തിരിച്ചു കൊടുക്കാന്‍   ബൗണ്‍സര്‍മാരോട് ആവശ്യപ്പെട്ടു എന്നും വിജയ് ഫാന്‍സ് ക്ലബ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് വിജയ് ഉള്‍പ്പടെയുള്ളവര്‍ കര്‍ശനമായി പറഞ്ഞിരുന്നു. ഷൂട്ടിങ് വേളയിലെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. പക്ഷേ അതെല്ലാം മറികടന്ന് വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

എആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീതം എആര്‍ റഹ്മാന്‍. ചിത്രം ദീപാവലി റിലീസ് ആയി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com