മോഹന്‍ലാലിന്റെ ഒടിയനെ കാണാന്‍ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. വലിയ മേക്കോവറുമായി എത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വമ്പന്‍ റിലീസാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തീയെറ്ററുകളില് പ്രദര്‍ശനത്തിന് എത്തുന്നതിന് ഒപ്പം തന്നെ വിദേശത്തും ചിത്രം റിലീസ് ചെയ്യും. വേള്‍ഡ് വൈഡ് റിലീസും പ്ലേ ഫിലിംസ് ഓസ്ട്രേലിയയും ചേര്‍ന്നാണ് മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കുക.
വമ്പന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയിരിക്കുന്നത്. കേരളത്തില്‍ റിലീസ് ചെയ്യുന്ന അതേദിവസം തന്നെയായിരിക്കും വിദേശത്തും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഗള്‍ഫ് രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസാണ് ചിത്രം തീയെറ്ററില്‍ എത്തിക്കുക. പ്ലേ ഫിലിംസ് ഓസ്ട്രേലിയയാണ് യുഎസ്, കാനഡ, യുകെ, യൂറോപ്പ്, ഏഷ്യാ പസഫിക്, ആഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ് എന്നിവിടങ്ങളില്‍ ചിത്രം എത്തിക്കുക.
മോഹന്‍ലാല്‍ മൂന്ന് ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മഞ്ജുവാര്യരാണ് ഛിത്രത്തിലെ നായിക. തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് വില്ലനായെത്തും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹരികൃഷ്ണനാണ്. ഒക്റ്റോബര്‍ 11നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ