ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ ഫോബ്സ് പട്ടികയില്‍ ഇക്കുറി ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സല്മാന് ഖാനും ആദ്യ പത്തില്‍ ഇടം നേടി. അക്ഷയ് ഏഴാം സ്ഥാനവും സല്മാന് ഒന്‍പതാം സ്ഥാനവുമാണ് സ്വന്തമാക്കിയത്. ജോര്‍ജ്ജ് ക്ലൂണിയാണ് പട്ടികയില്‍ ഒന്നാമത്.
4.5കോടി ഡോളര്‍ പ്രതിഫലം നേടിയാണ് അക്ഷയ് ഏഴാം സ്ഥാനം സ്വന്തമാക്കിയത്. 3.84കോടി ഡോളര്‍ നേടിയാണ് സല്മാന് ഒന്പതാമതെത്തിയത്. ആദ്യ പത്തില്‍ ഇടം നേടിയ താരങ്ങളുടെ പ്രതിഫല തുക ഏകീകരിച്ചാല്‍ 74.8കോടി ഡോളറിലധികമാണ്. ജാക്കി ചാന്, വില്‍ സ്മിത്ത്, റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങിയ താരങ്ങളാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയവര്‍. അവഞ്ചേഴ്സ് താരം ക്രിസ് ഇവാന്‍സാണ് പട്ടികയില്‍ പത്താമത്.
കഴിഞ്ഞ മാസം പുറത്തുവിട്ട ഫോബ്സിന്റെ 2018ലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 താരങ്ങളുടെ പട്ടികയിലും അക്ഷയ്യും സല്‍മാനും ഇടം കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ