ഹരികൃഷ്ണൻസിലെ ​ഗുപ്തൻ വീണ്ടും എത്തുന്നു മൂന്നാമത്തെ ചിത്രവുമായി; നായിക അപർണ ബാലമുരളി 

31-ാമത് ടോക്യോ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരിക്കും ചിത്രം തീയറ്ററുകളിലെത്തുക‌
ഹരികൃഷ്ണൻസിലെ ​ഗുപ്തൻ വീണ്ടും എത്തുന്നു മൂന്നാമത്തെ ചിത്രവുമായി; നായിക അപർണ ബാലമുരളി 

മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ജൂഹി ചൗള നായികയായ ഹരികൃഷ്ണന്‍സിൽ ചായ ഊതി ഊതി കുടിക്കാൻ ഇഷ്ടപ്പെടുന്ന ​ഗുപാതനെ നമ്മളാരും അത്രവേ​ഗം മറക്കില്ല. അത്രമാത്രം ആഴത്തിലാണ് ആ കഥാപാത്രം പ്രക്ഷകമനസുകളിൽ ഇടം നേടിയിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമകളിൽ ഛായാഗ്രാഹകനായി തിളങ്ങിയ രാജീവ് മേനോനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് സംവിധാനത്തിലേക്ക് കടന്ന രാജീവ് മിന്‍സാരക്കനവ്, കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്നീ രണ്ട് ചിത്രങ്ങൾ ഒരുക്കി.ഇപ്പോഴിതാ 'സര്‍വം താളമയം' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ് രാജീവ് മേനോൻ.

ജി വി പ്രകാശ് നായകനായും അപര്‍ണ ബാലമുരളി നായികയായും ചിത്രത്തിൽ അഭിനയിക്കും. നെടുമുടി വേണു, വിനീത്, ദിവ്യദര്‍ശിനി, കുമാരവേല്‍, ശാന്ത ധനഞ്ജയന്‍ എന്നിവരാണ് മറ്റുതാരങ്ങൾ.

രാജീവ് മേനോന്റെ മുൻ ചിത്രങ്ങളിലെ പോലെതന്നെ  എ ആര്‍ റഹ്മാനാണ് സര്‍വം താളമയത്തിന്റെയും സം​ഗീതം. 31-ാമത് ടോക്യോ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിനു ശേഷമായിരിക്കും ചിത്രം തീയറ്ററുകളിലെത്തുക‌.  ഡിസംബര്‍ 28ന് തമിഴ്, തെലുങ്ക് പതിപ്പുകളിലായി ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com