ചെന്നൈ : തമിഴകത്ത് പുത്തന്‍ താരോദയമാകുകയാണ് നടി കീര്‍ത്തി സുരേഷ്. മുന്‍കാല നായിക സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനദിയുടെയും, ഇളയ ദളപതി വിജയിനൊപ്പമുള്ള സര്‍ക്കാരിന്റെയും വിജയത്തോടെ കീര്‍ത്തി സുരേഷ്, തമിഴകത്തെ മുന്‍നിര നായികമാരുടെ നിരയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്.
ഇതിനിടെ കീര്‍ത്തി സുരേഷ് നവമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. തന്റെ കുടുംബത്തിലേക്ക് എത്തുന്ന പുതിയ അതിഥിക്ക് സ്വാഗതം എന്നായിരുന്നു താരത്തിന്റെ ആശംസ.
പട്ടിക്കുട്ടിയാണ് കീര്‍ത്തിക്ക് കൂട്ടായി വീട്ടിലേക്കെത്തിയ പുതിയ അതിഥി. പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രവും നടി പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
ചിത്രങ്ങളുടെ സെലക്ഷനില്‍ വളരെ ജാഗ്രതയും കരുതലുമാണ് നടി പുലര്‍ത്തുന്നത്. ബാഹുബലി സംവിധായകന് രാജമൗലി ഒരുക്കുന്ന, ജൂനിയര്‍ എന്‍ടിആറും രാംചരണ്‍തേജയും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് കീര്‍ത്തി സുരേഷ് അടുത്തതായി കരാറൊപ്പുവെച്ച ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ