'അന്ന് തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരനെ ജനം പിച്ചിച്ചീന്തി, എനിക്ക് സംഭവിച്ചത് വെറെ ഒരു സംവിധായകന് സംഭവിക്കരുത്'

തികച്ചും പുത്തന്‍ ഉണര്‍വോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം അന്ന് അത് പലര്‍ക്കും മനസ്സിലായില്ല . പിന്നീട് ഡിവിഡി യിലും ചാനലിലും വന്നപ്പോള്‍ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു
'അന്ന് തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരനെ ജനം പിച്ചിച്ചീന്തി, എനിക്ക് സംഭവിച്ചത് വെറെ ഒരു സംവിധായകന് സംഭവിക്കരുത്'

പ്രതീക്ഷ, കാത്തിരിപ്പ്, നിരാശ, തെറിവിളി... ഒടിയന് സംഭവിച്ചത് ഇതാണ്. രണ്ട് വര്‍ഷം നീണ്ട പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് തങ്ങള്‍ക്ക് ഇത്രയും പോര എന്ന ആരാധകരുടെ ചിന്തയാണ് ഒടിയന് നേരെ ഇത്ര അധികം വിമര്‍ശനങ്ങള്‍ ഉണ്ടാവാന്‍ കാരണമായത്. തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ അതിഭീകരമായി ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഫേയ്‌സ്ബുക്ക് പേജിന് താഴെ ചീത്തവിളിയും അധിക്ഷേപവും തുടരുകയാണ്. 

എന്നാല്‍ ഇത് ആദ്യമായല്ല റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിന്റെ പേരില്‍ സംവിധായകന് തെറിവിളി കേള്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കിയ രൂപേഷ് പീതാംബരനും ഇത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ട്. സിനിമ തീയെറ്ററില്‍ പോയി കണ്ടവര്‍ തന്നെ പിച്ചിച്ചീന്തി എന്നാണ് രൂപേഷ് പറയുന്നത്. എന്നാല്‍ ഡിവിഡിയിലും ചാനലിലും വന്നപ്പോള്‍ തന്റെ ചിത്രം അംഗീകരിക്കപ്പെട്ടെന്നാണ് ഫേയ്‌സ്ബുക് പോസ്റ്റിലൂടെ രൂപേഷ് പറയുന്നത്. തനിക്കുണ്ടായ അനുഭവം വേറെ ഒരു സംവിധായകനും സംഭവിക്കരുതെന്നും മുന്‍വിധി ഇല്ലാതെ എല്ലാ ചിത്രങ്ങളും കാണണമെന്നും അദ്ദേഹം ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. 

രൂപേഷിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

16 നവംബര്‍ 2012 ല്‍, തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരന്‍  എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്നു. തികച്ചും പുത്തന്‍ ഉണര്‍വോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം അന്ന് അത് പലര്‍ക്കും മനസ്സിലായില്ല . പിന്നീട് ഡിവിഡി യിലും ചാനലിലും വന്നപ്പോള്‍ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും വേറെ പല സിനിമക്കും ഈ ഒരു അവസ്ഥ സംഭവിക്കയുന്നു. എനിക്കു സംഭവിച്ചത് വേറെ ഒരു സംവിധായകനും സംഭവിക്കരുത്. 

അത് കൊണ്ട് ഒരു മുന്‍വിധിയുമില്ലാതെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങുന്ന എല്ലാം സിനിമകളും നമുക്ക് കാണാം, എല്ലാം സിനിമകളും നമുക്ക് ആസ്വദിക്കാം. നന്ദി നമസ്‌കാരം. പക്ഷേ തീവ്രം 2, നല്ല പ്രതീക്ഷ നല്‍കും. ആ പ്രതീക്ഷകള്‍ക്ക് മേലെയാകും ആ സിനിമ. എന്റെ വാക്ക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com