2019ൽ ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്നത് മമ്മൂട്ടി ചിത്രത്തിനായി, തൊട്ടുപിന്നാലെ പ്രണവും 

ഐഎംഡിബി പുറത്തുവിട്ട പട്ടികയിലാണ്  പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മമ്മൂട്ടി ചിത്രം ഒന്നാമതെത്തിയത്
2019ൽ ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്നത് മമ്മൂട്ടി ചിത്രത്തിനായി, തൊട്ടുപിന്നാലെ പ്രണവും 

2019ൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ആദ്യ സ്ഥാനം മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന തെലുങ്കു ചിത്രം യാത്രയ്ക്ക്. ആന്ധപ്രദേശിന്‍റെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖരറെഡ്ഢിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഐഎംഡിബി പുറത്തുവിട്ട പട്ടികയിലാണ്  പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മമ്മൂട്ടി ചിത്രം ഒന്നാമതെത്തിയത്. 

പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പട്ടികയിൽ രണ്ടാമത്. അജിത്ത് ചിത്രം വിശ്വാസമാണ് മൂന്നാം സ്ഥാനത്ത്. രൺവീർ സിങ്ങും സാറ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന സിമ്പയാണ് നിലവിൽ നാലാമതുള്ളത്. മണികർണിക ദി ക്വീൻ ഓഫ് ഝാൻസിയും മലയാള ചിത്രം ഒരു അഡാറ് ലവ്വും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. 

യാത്രയുടെ ആദ്യ ടീസറിനും ഇന്നലെ പുറത്തുവന്ന രണ്ടാം ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാം ടീസർ ഇതിനോടകം ഒരു ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജഗപതി ബാബു, സുധീര്‍ ബാബു, സുഹാസിനി മണിരത്‌നം എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

1453 ദിവസം നീണ്ടുനിന്ന വൈഎസ്ആറിന്‍റെ പദയാത്രയാണ് സിനിമയുടെ പ്രധാന ഉള്ളടക്കം. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. വരുന്ന ഫെബ്രുവരി എട്ടിന് ഇന്ത്യയൊട്ടൊകെ ചിത്രം പ്രദര്‍ശനത്തിന് എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com