'ഒടിയനില്‍  പങ്കില്ല'; സിനിമ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റേതെന്ന്  ജോസഫിന്റെ സംവിധായകന്‍

ഒരു സുഹൃത്തെന്ന നിലയില്‍ സിനിമയുടെ ചില കാര്യങ്ങളില്‍ ഇടപെടുകയും ചില സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു
'ഒടിയനില്‍  പങ്കില്ല'; സിനിമ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റേതെന്ന്  ജോസഫിന്റെ സംവിധായകന്‍

ടിയന്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റെ ചിത്രമാണെന്ന് ജോസഫിന്റെ സംവിധായകന്‍ എം. പദ്മകുമാര്‍. ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയത് പത്മകുമാറാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി പദ്മകുമാര്‍ തന്നെ രംഗത്തെത്തിയത്. 

ഒരു സുഹൃത്തെന്ന നിലയില്‍ സിനിമയുടെ ചില കാര്യങ്ങളില്‍ ഇടപെടുകയും ചില സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിയേറ്റിവ് കാര്യങ്ങളില്‍ ഇപ്പോള്‍ പല സിനിമകളുമായും ഇതുപോലെ സഹകരിക്കാറുണ്ടെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പദ്മകുമാറിന് സിനിമയിലുള്ള പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രീകുമാര്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചിരുന്നു. 

'പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്‌തെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടമുണ്ട്. ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ ആ സംവിധായകന്റെ അടുത്തുപോയി വിമര്‍ശനം നടത്തട്ടെ. 'ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയന്‍ എന്തുകൊണ്ട് മോശമായി ചെയ്തു' ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ശ്രീകുമാര്‍ മേനോനെ മുന്നില്‍ നിര്‍ത്തി ഒടിയന്‍ സംവിധാനം ചെയ്യുന്നത് പദ്മകുമാറാണെന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ശക്തമായിരുന്നു. 

മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും ശ്രീകുമാറിന്റെ സംവിധാനം ഇഷ്ടപ്പെട്ടില്ലെന്നും ഇതിന്റെ പേരില്‍ സംവിധായകനും നിര്‍മാതാവും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെ തുടര്‍ന്ന് നിര്‍മാതാവ് പദ്മകുമാറിനെ വിളിച്ചുവരുത്തുകയായിരുന്നെന്നും ചിത്രം പൂര്‍ത്തിയാക്കിയത് പദ്മകുമാറാണെന്നും ആരോപണം ഉയര്‍ന്നു.

വമ്പന്‍ റിലീസുകള്‍ വന്നത് ജോസഫിന് തിരിച്ചടിയായെന്നാണ് പദ്മകുമാര്‍ പറയുന്നത്. 'ജോസഫ്' നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരുന്നപ്പോഴാണു രജനികാന്ത് സിനിമ വന്നത്. അതോടെ ജോസഫ് ഒഴിവാക്കി. വീണ്ടും ജോസഫ് വന്നപ്പോഴാണ് ഒടിയനെത്തുന്നത്. ഇതോടെ പിന്നെയും ജോസഫിനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കു സ്ഥിരമായി വരുമാനം നല്‍കുന്നതു ചെറിയ സിനിമകളാണെന്നും അവയെ തകര്‍ക്കുന്ന നിലയിലേക്കാണു വലിയ ചിത്രങ്ങള്‍ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com