'ബിജു മേനോന്റെ ശബ്ദത്തില്‍ വിളിച്ച് ഞാന്‍ സിനിമ ടിക്കറ്റ് ഒപ്പിച്ചിട്ടുണ്ട്'; മമ്മൂക്ക അന്ന് പറഞ്ഞതുകൊണ്ട് ഈ വിജയം വലിയ കാര്യമായി തോന്നുന്നില്ലെന്ന് ജോജു

ജോസഫിന്റെ ചിത്രത്തിലൂടെ താന്‍ വിജയിച്ചതായി തോന്നുന്നില്ലെന്നും അങ്ങനെ വിജയം എന്ന ധാരണ മനസിലുണ്ടങ്കിലല്ലേ കൈകാര്യം ചെയ്യേണ്ട കാര്യമുള്ളൂ എന്നും ജോജു
'ബിജു മേനോന്റെ ശബ്ദത്തില്‍ വിളിച്ച് ഞാന്‍ സിനിമ ടിക്കറ്റ് ഒപ്പിച്ചിട്ടുണ്ട്'; മമ്മൂക്ക അന്ന് പറഞ്ഞതുകൊണ്ട് ഈ വിജയം വലിയ കാര്യമായി തോന്നുന്നില്ലെന്ന് ജോജു

ജോസഫിലൂടെ സിനിമസ്‌നേഹികളെ ഞെട്ടിച്ചിരിക്കുകയാണ് ജോജു ജോസഫ്. എന്നാല്‍ ജോസഫിന്റെ വിജയം വലിയ കാര്യമായി തനിക്ക് തോന്നുന്നില്ല എന്നാണ് ജോജു പറയുന്നത്. മമ്മൂട്ടിയുടെ വാക്കുകളാണ് ജോജുവിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. വിജയം ഹാന്‍ഡില്‍ ചെയ്യാന്‍ സ്വയം സാധിക്കണം എന്നായിരുന്നു മമ്മൂട്ടി നല്‍കിയ ഉപദേശം. കൂടാതെ ബിജു മേനോനുമായുള്ള ബന്ധത്തെക്കുറിച്ചും ജോജു പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിലാണ് ജോജു മനസു തുറന്നത്. 

രാജാധിരാജയുടെ ലൊക്കേഷനില്‍ വെച്ച് തനിക്ക് മൂന്ന് വര്‍ഷം എങ്കിലും സിനിമയില്‍ പിടിച്ച് നില്‍ക്കാനാവുമോ എന്ന് ജോജു ചോദിച്ചിരുന്നു. ഇതിന് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു.  'എടാ ഞാന്‍ ഒരു വര്‍ഷമെങ്കിലും സിനിമയില്‍ നില്‍ക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്.' ജോസഫിന്റെ ചിത്രത്തിലൂടെ താന്‍ വിജയിച്ചതായി തോന്നുന്നില്ലെന്നും അങ്ങനെ വിജയം എന്ന ധാരണ മനസിലുണ്ടങ്കിലല്ലേ കൈകാര്യം ചെയ്യേണ്ട കാര്യമുള്ളൂ എന്നും ജോജു പറഞ്ഞു. 

ബിജു മേനോനുമായി അടുത്ത ബന്ധമാണ് ജോജുവിനുള്ളത്. കഷ്ടപ്പാടിന്റെ കാലത്ത് തന്റെ സഹോദരിയുടെ കല്യാണത്തിന് അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ടെന്നും ജോസഫ് നായകന്‍ പറയുന്നു. തന്റേയും ബിജു മേനോന്റേയും ശബ്ദത്തിലെ സാമ്യത ടിക്കറ്റ് ഒപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞു. 

'പത്മ തീയറ്റില്‍ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ പണ്ട് വലഞ്ഞ് നില്‍ക്കുമ്പോള്‍ ഓഫിസിലേക്ക് വിളിച്ച് ബിജു മേനോന്റെ ശബ്ദത്തില്‍ സംസാരിച്ച് ടിക്കറ്റ് ഒപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ഈ ശബ്ദസാമ്യം ഞാന്‍ ആര്‍ക്കും ഉപദ്രവമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. ഇതൊക്കെ പറഞ്ഞപ്പോള്‍ സ്‌നേഹത്തോടെ വഴക്കും പറഞ്ഞിട്ടുണ്ട് ബിജു മോനോന്‍. അദ്ദേഹം ജീവിതത്തിലെ മംഗലശേരി നീലകണ്ഠനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളെ പോലും വേദനിപ്പിക്കാതെ സംസാരിക്കാനും പെരുമാറാനും നന്നായി അറിയുന്ന മനുഷ്യന്‍.' ജോജു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com