'രജനീകാന്തിനെ ഉപയോഗിച്ച് പാ രഞ്ജിത്ത് ദളിത് രാഷ്ട്രീയത്തെ കൊമേഴ്ഷ്യലൈസ് ചെയ്യുന്നു'; വിമര്‍ശിച്ച് ലീന മണിമേകലൈ

'സിനിമകളില്‍ ചേരിയെ കാവിയിലേക്ക് കൊണ്ടുവരാന്‍ പാ രഞ്ജിത്ത് ശ്രമിക്കുന്നു'
'രജനീകാന്തിനെ ഉപയോഗിച്ച് പാ രഞ്ജിത്ത് ദളിത് രാഷ്ട്രീയത്തെ കൊമേഴ്ഷ്യലൈസ് ചെയ്യുന്നു'; വിമര്‍ശിച്ച് ലീന മണിമേകലൈ

ന്റെ സിനിമകളിലൂടെ ശക്തമായി ദളിത് രാഷ്ട്രീയം വിളിച്ചു പറയുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ സിനിമകളെല്ലാം മികച്ച വിജയം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാ രഞ്ജിത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകയുമായ ലീന മണിമേകലൈ. സിനിമകളില്‍ ചേരിയെ കാവിയിലേക്ക് കൊണ്ടുവരാന്‍ പാ രഞ്ജിത്ത് ശ്രമിക്കുന്നു എന്നാണ് ആരോപണം. 

ദളിത് രാഷ്ട്രീയത്തെ രഞ്ജിത്ത് കൊമേഴ്‌സ്യലൈസ് ചെയ്യുകയാണെന്നാണ് മണിമേകലൈ പറയുന്നുത്. രജനീകാന്തിനെപ്പോലെയുള്ള സൂപ്പര്‍താരത്തെ ഉപയോഗിക്കുന്നത് ഇതിനുവേണ്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'രജനീകാന്തിനെ ഒരു ചേരിയിലേക്ക് കൊണ്ട് പോകുകയും അമീര്‍ഖാനാക്കി അദ്ദേഹത്തെ മാറ്റുകയുമൊക്കെ ചെയ്യുന്നത് അപകടകരമായ കാര്യമാണ്. രഞ്ജിത്തിന്റെ ഇത്തരത്തിലുള്ള പൊളിറ്റിക്കല്‍ സിനിമകളില്‍ എനിക്ക് താത്പര്യം തോന്നുന്നില്ല' മണിമേകലൈ പറഞ്ഞു. 

രജനീകാന്തിനെവെച്ച് ചെയ്യുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ കൂടുതലായി കാവി വല്‍ക്കരിക്കപ്പെടുന്നത്. അതിന് മുന്‍പ് എടുത്തിട്ടുള്ള മദിരാശി എല്ലാം തനിക്ക് ഇഷ്ടമാണ് എന്നാണ് അവര്‍ പറയുന്നത്. മാര്‍ക്‌സിനേയും പെരിയാറെയും കുറിച്ച് പറയാതെ അംബേദ്കറില്‍ മാത്രം രഞ്ജിത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ ദ്രാവിഡ മുന്നേറ്റത്തെ ഒറ്റപ്പെടുത്തുകയാണെന്നും മണിമേകലൈ കുറ്റപ്പെടുത്തി. 

'തമിഴ് നാട്ടിലും ചേരി പ്രദേശങ്ങളില്‍ ബി.ജെ.പി. കൊടികള്‍ പറക്കുന്നു. രഞ്ജിത്തിന്റെ സിനിമകളില്‍ അയാള്‍ ചേരിയെ കാവിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അംബേദ്ക്കറെ കാവിവല്‍ക്കരിക്കുന്നു. രഞ്ജിത്ത് പറയുന്ന മതേതരത്വത്തെ ശ്രദ്ധിക്കൂ, അയാള്‍ക്ക് മാര്‍ക്‌സ് വേണ്ട പെരിയോറെ വേണ്ട അംബേദ്ക്കറെ വേണം അയാള്‍ സെക്കുലറിസം പറഞ്ഞ് ദ്രവീഡിയന്‍ മുന്നേറ്റത്തെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്' മണിമേതലൈ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com