ഇതേ സീന്‍ കങ്കണ ചെയ്താല്‍ പ്രശ്‌നമില്ല: പിന്നെ ഇപ്പോഴെന്തിനാണ് അനാവശ്യ വിവാദമെന്ന് സംവിധായന്‍

ആ രംഗത്തില്‍ ഒരു തെറ്റുമില്ലെന്നും ഹിന്ദി പതിപ്പില്‍ കങ്കണ ചെയ്തതുതന്നെയാണ് കാജലും ചെയ്തിരിക്കുന്നതെന്നും സംവിധായകന്‍ രമേശ് അരവിന്ദ് വ്യക്തമാക്കി.
ഇതേ സീന്‍ കങ്കണ ചെയ്താല്‍ പ്രശ്‌നമില്ല: പിന്നെ ഇപ്പോഴെന്തിനാണ് അനാവശ്യ വിവാദമെന്ന് സംവിധായന്‍

ബോളിവുഡ് ചിത്രം ക്വീനിന്റെ തമിഴ് പതിപ്പ് 'പാരിസ് പാരിസ്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് തന്നെ വിവാദത്തോടുകൂടിയാണ്. കാജല്‍ അഗര്‍വാളിന്റെ മാറിടത്തില്‍ സഹതാരം എല്ലി അവിരാം തൊടുന്ന രംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇപ്പോള്‍ ട്രെയിലറില്‍ വിവാദരംഗത്തില്‍ വിശദീകരണവുമായി സംവിധായകന്‍ രമേശ് അരവിന്ദ് രംഗത്തെത്തിയിരിക്കുകയാണ്. 

ആ രംഗത്തില്‍ ഒരു തെറ്റുമില്ലെന്നും ഹിന്ദി പതിപ്പില്‍ കങ്കണ ചെയ്തതുതന്നെയാണ് കാജലും ചെയ്തിരിക്കുന്നതെന്നും സംവിധായകന്‍ രമേശ് അരവിന്ദ് വ്യക്തമാക്കി. 'ക്വീനിന്റെ റീമേക്ക് ആണല്ലോ പാരിസ് പാരിസ്. ലിസ ഹെയ്ഡനും കങ്കണയും ഒരുമിച്ച് ഇതേ രംഗം ചെയ്തിരുന്നു.അന്ന് വിവാദമൊന്നും ഉണ്ടായില്ല. അതില്‍ മോശമായി ഒന്നുമില്ല. പിന്നെ ഇപ്പോഴെന്തിനാണ് അനാവശ്യമായ ഈ വിവാദം?'- രമേശ് ചോദിക്കുന്നു. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് താഴെ നിരവധി പേര്‍ ഈ രംഗത്തെ വിമര്‍ശിച്ച് കമന്റുകളിട്ടിരുന്നു. വലിയ പ്രാധാന്യമില്ലാത്ത രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തി സിനിമ മാര്‍ക്കറ്റ് ചെയ്യാനുള്ള തന്ത്രമാമാണ് സംവിധായകന്റേത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിമര്‍ശകര്‍ക്കെതിരെ പ്രതികരിച്ച് കാജല്‍ അഗര്‍വാളും രംഗത്തെത്തിയിരുന്നു.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നിങ്ങനെ നാല് ഭാഷകളിലായാണ് ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്കുകള്‍ ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com