ശീലാവതിയിലൂടെ ഷക്കീല വീണ്ടും; കഥ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവം 

നീണ്ട ഇടവേളകള്‍ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലേക്ക്. ശീലാവതി, വാട്ട് ദി ഫ*** എന്നാണ് ഷക്കീല നായികയാകുന്ന ചിത്രത്തിന്റെ പേര്
ശീലാവതിയിലൂടെ ഷക്കീല വീണ്ടും; കഥ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവം 

നീണ്ട ഇടവേളകള്‍ക്ക് ശേഷം ഷക്കീല വീണ്ടും സിനിമയിലേക്ക്. ശീലാവതി, വാട്ട് ദി ഫ*** എന്നാണ് ഷക്കീല നായികയാകുന്ന ചിത്രത്തിന്റെ പേര്. താരത്തിന്റെ 250ാം ചിത്രമാണ് ഇത്. 

ചിത്രം സൈക്കളോജിക്കല്‍ ത്രില്ലറായിരിക്കുമെന്നും കേരളത്തില്‍ നടന്ന യഥാര്‍ഥ സംഭവമാണ് സിനിമയിലെ ഇതിവൃത്തമെന്നും സിനിമയുടെ ഫസ്റ്റ് ലുക്ക് ലോഞ്ചില്‍ പങ്കെടുക്കവെ ഷക്കീല പറഞ്ഞു. തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഇത് തന്റെ 250 ചിത്രമാണെന്നും എല്ലാവരും സിനിമ കാണണമെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. 

യുവ സംവിധായകന്‍ സായ്‌റാം ദസാരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഏപ്രിലില്‍ റിലീസിനെത്തും. മദ്യം വിളമ്പിവച്ചിരിക്കുന്ന ടേബിളിനടുത്ത് അലസമായി നൈറ്റ് ഡ്രസില്‍ പുകവലിച്ചിരിക്കുന്ന ഷക്കീലയെയാണ് ഫസ്റ്റ് ലുക്കില്‍ കാണാന്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com