റിവെന്‍ജ് ഡ്രാമയല്ല, രണം ക്രൈം ഡ്രാമ : നിര്‍മല്‍ സഹദേവ്

ആക്ഷണ് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഒരു റിയലിസ്റ്റിക് അപ്രോച്ച് ആണ് നല്‍കിയിരിക്കുന്നതെന്ന് സംവിധായകന്‍ നിര്‍മല്‍ പറയുന്നു
റിവെന്‍ജ് ഡ്രാമയല്ല, രണം ക്രൈം ഡ്രാമ : നിര്‍മല്‍ സഹദേവ്

പൃഥ്വിരാജ് നായകനായെത്തുന്ന നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍തന്നെ സിനിമയിലെ പൃഥ്വിരാജിന്റെ കലിപ്പ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആക്ഷണ് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഒരു റിയലിസ്റ്റിക് അപ്രോച്ച് ആണ് നല്‍കിയിരിക്കുന്നതെന്ന് സംവിധായകന്‍ നിര്‍മല്‍ പറയുന്നു. 

'വളരെ തന്മയത്വത്തോടെയാണ് ആക്ഷണ്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. റോപ് ടെക്‌നിക് പോലുള്ളവയൊന്നും രണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എനിക്ക് രണം വളരെ സത്യസന്ധവും ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്നതുമായ ഒരു ചിത്രമായാണ് അവതരിപ്പിക്കേണ്ടത്. ചിത്രത്തിന്റെ തിരകഥയും അത്തരത്തിലൊരു സമീപനമാണ് ആവശ്യപ്പെടുന്നത്', നിര്‍മല്‍ പറയുന്നു.

ചിത്രത്തില്‍ ആക്ഷണ് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും പൂര്‍ണമായും ആക്ഷന്‍ കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രമല്ല രണമെന്ന് നിര്‍മല്‍ പറയുന്നു. ചിത്രം ഓരോ രംഗങ്ങളും എത്രമാത്രം തീവ്രവും വൈകാരികവുമാണെന്നത് ടീസര്‍ കാണുമ്പോള്‍ തന്നെ മനസിലാക്കാന്‍ കഴിയുന്നതാണെന്നും ചിത്രത്തില്‍ പൃഥ്വിരാജ് വളരെ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും നിര്‍മല്‍ പറഞ്ഞു. 

രണം ഒരു റിവെന്‍ജ് ഡ്രാമയാണെന്നാണ് ടീസറിന് ശേഷം ഉണ്ടായിട്ടുള്ള പ്രേക്ഷക പ്രതീക്ഷ എന്നാല്‍ ചിത്രം ക്രൈം ഡ്രാമയാണെന്ന് നിര്‍മല്‍ പറയുന്നു. ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായികയായി എത്തുന്നത്. ഇഷ തല്‍വാറിന്റെത് വളരെ മികച്ച വേഷമാണെന്നും തട്ടത്തിന്‍ മറയത്തിന് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവ് തന്നെയായിരിക്കും രണത്തില്‍ കാണാന്‍ കഴിയുകയെന്നും നിര്‍മല്‍ പറഞ്ഞു.

അറ്റ്‌ലാന്റയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം റഹ്മാനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com