ശ്രിയയുടെ വിവാഹം മാര്‍ച്ചില്‍? വരന്‍ റഷ്യയില്‍നിന്ന് 

 ശ്രിയ അടുത്തിടെ റഷ്യയില്‍ കാമുകനെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നെന്നും അതിനുശേഷമാണ് വിവാഹകാര്യങ്ങളില്‍ തീരുമാനമായതുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 ശ്രിയയുടെ വിവാഹം മാര്‍ച്ചില്‍? വരന്‍ റഷ്യയില്‍നിന്ന് 

തെന്നിന്ത്യന്‍ സിനിമാ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു.  ശ്രിയയുടെയും റഷ്യന്‍ കാമുകന്റെയും വിവാഹം മാര്‍ച്ചില്‍ നടക്കുമെന്നാണ് ഗോസിപ് കോളങ്ങളിലെ വാര്‍ത്ത. രാജസ്ഥാനില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആണ്  ശ്രിയ പ്ലാന്‍ ചെയ്യുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 

 ശ്രിയ അടുത്തിടെ റഷ്യയില്‍ കാമുകനെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നെന്നും അതിനുശേഷമാണ് വിവാഹകാര്യങ്ങളില്‍ തീരുമാനമായതുമെന്നാണ് അറിയുന്നത്. 

2001ല്‍ തെലുങ്ക് ചിത്രത്തിലുടെ സിനിമാരംഗത്തേക്കെത്തിയ  ശ്രിയ 2003ല്‍ തുചെ മേരി കസം എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ശ്രിയ ഹോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com