ട്രാന്‍സ് ജെന്‍ഡറായി ടിനിടോം; പുതിയ ലുക്ക് കാണാം

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് തമിഴില്‍ ടിനിടോം അവതരിപ്പിക്കുന്നത്.
ട്രാന്‍സ് ജെന്‍ഡറായി ടിനിടോം; പുതിയ ലുക്ക് കാണാം

കോമഡി ഷോകളിലൂടെ വന്ന് മലയാളികളെ വേണ്ടുവോളം ചിരിപ്പിച്ച താരമാണ് ടിനിടോം. മലയാള സിനിമാ ലോകത്തേക്ക് കടന്നതോടെ താരം സീരിയസ് റോളുകളും ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ താരം തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അതും ഇതുവരെ ചെയ്യാത്തൊരു വേഷത്തിലാണ് ടിനി തമിഴില്‍ അഭിനയിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് തമിഴില്‍ ടിനിടോം അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായുള്ള താരത്തിന്റെ മേക്കോവര്‍ തന്നെ എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. ടിനി ടോമിനെ കൂടാതെ റഹ്മാനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

മേജര്‍ രവി, ടികെ രാജീവ് കുമാര്‍ തുടങ്ങിയ മലയാളി സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുള്ള ആളാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രാഷ്. ഇദ്ദേഹം ഒരു മുന്‍ നേവി ഓഫീസര്‍ കൂടിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com