നടി മാതു വിവാഹിതയായി: വരന്‍ അമേരിക്കയില്‍ ഡോക്ടര്‍

നാലുവര്‍ഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് മാതു ജേക്കബുമായി വേര്‍പിരിയുന്നത്.
നടി മാതു വിവാഹിതയായി: വരന്‍ അമേരിക്കയില്‍ ഡോക്ടര്‍

തൊണ്ണൂറുകളില്‍ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിമാരില്‍ ഒരാളായിരുന്നു മാതു. മമ്മൂട്ടിച്ചിത്രം അമരത്തിലൂടെയായിരുന്നു മാതു മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്. മാതു ഇപ്പോള്‍ വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. യുഎസില്‍ ഡോക്ടര്‍ ആണിദ്ദേഹം.

1999ലായിരുന്നു മാതു ഡോക്ടര്‍ ജേക്കബിനെ വിവാഹം ചെയ്തത്. വിവാഹശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാതു സിനിമാ ലോകത്തോട് വിടപറയുകയായിരുന്നു. നാലുവര്‍ഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് മാതു ജേക്കബുമായി വേര്‍പിരിയുന്നത്. കഴിഞ്ഞ കുറേ കാലമായി മക്കളുമൊത്ത് ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി ഒതുങ്ങി കഴിഞ്ഞുകൂടുകയാണ് താരം. 

വിവാഹത്തിനു മുന്‍പേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു. സിനിമയിലെത്തിയപ്പോള്‍ മാധവി എന്ന പേര് മാറ്റി മാതു എന്നാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com