ഇതാ ആ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്, നജീബിന്റെ ആട് ജീവിതം അഭിനയിക്കാന്‍ പൃഥ്വിരാജ് റെഡി

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്
ഇതാ ആ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്, നജീബിന്റെ ആട് ജീവിതം അഭിനയിക്കാന്‍ പൃഥ്വിരാജ് റെഡി

കത്തുന്ന മരുഭൂമിയിലെ ആടുകള്‍ക്കൊപ്പമുള്ള ജീവിതത്തെ ബന്യമിന്റെ അക്ഷരങ്ങളിലൂടെയാണ് നമ്മള്‍ തൊട്ടറിഞ്ഞത്. എന്നാല്‍ ഇനി നമുക്ക് അത് കണ്ടറിയാം. പൃഥ്വിരാജിന്റെ അഭിനയത്തിലൂടെ. ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന് തുടക്കമായതായി പൃഥ്വിരാജ് ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചു. 

ഒരു സ്വപ്‌നത്തെക്കുറിച്ച് 2015 നവംബര്‍ 25 നാണ് ഞാന്‍ നിങ്ങളോട് പറഞ്ഞത്. ഇത് ആരംഭിക്കുകയാണ്. എല്ലാ ധീരന്മാരും ഓര്‍മിക്കപ്പെടാറില്ല. എന്നായിരുന്നു പൃഥ്വിരാജിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്. നജീബിന്റെ ജീവിതം അഭ്രപാളിയിലെത്തിക്കാന്‍ പൃഥ്വിരാജുണ്ടാവില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വന്നത്. 

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്. 2019 മാര്‍ച്ച് 31 വരെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് സംവിധായകനുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com