കൊച്ചി: കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അനു ഇമ്മാനുവേലിന്റെ ഫെയ്സ് ബുക്ക് ലൈവ് ഏറെ വിവാദത്തിന് ഇടയായിരുന്നു. ലൈവിനിടെ അനു തന്റെ ശരീരഭാഗങ്ങള്‍ മനപൂര്‍വം പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു ആരോപണം.
തന്െ സുഹൃത്തിനൊപ്പം ഫെയ്സ് ബുക്കില്‍ ലൈവില്‍ വന്നതിന് പിന്നാലെ മോശം കമന്റുകളാണ് അനുവിനെ വരവേറ്റത്. തുടര്‍ന്ന് കമന്റുകള്‍ അസഹനീയമായപ്പോള്‍ തന്റെ ഫെയ്സ്ബുക്കില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ തന്റെ വസ്ത്രധാരണത്തെ തെളിവിളിച്ചവര്ക്ക് അസല്‍ മറുപടിയുമായാണ് അനു രംഗത്തെത്തിയത്. ഇത്തവണ വാക്കുകള്കൊണ്ടായിരുന്നില്ല അനുവിന്റെ പ്രതികരണം. ഇത്തവണ ജിംനേഷ്യം ഉദ്ഘാടനം ചെയ്യാനെത്തിയത് തികച്ചും ഗ്ലാമറസായായിരുന്നു. എന്നാല്‍ ഇതിനെതിരെയും വിമര്‍ശനമായി എത്തിയവര്‍ ചില്ലറയല്ല.
സ്വപ്നസഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃതയുടെയും മകളായിട്ടായിരുന്നു അനുവിന്റെ സിനിമയിലെ അരങ്ങേറ്റം. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തുടര്‍പഠനത്തിനായി അമേരിക്കയില്‍ പോയ അനു തിരിച്ചെത്തിയ ശേഷം നിവിന്‍പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവില്‍ നായികയായി. മലയാളം വിട്ട് തെലുങ്കിലെത്തിയ അനും ഗ്ലാമര്‍ വേഷങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ചിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ