തെന്നിന്ത്യന്‍ നടി ജ്യോതിക പ്രധാനവേഷത്തിലെത്തുന്ന നാച്ചിയാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. എതിരാളികളെ കായികമായി നേരിടുന്ന കര്‍ക്കശക്കാരിയായ പൊലീസ് ഉദ്യോഗസ്ഥയായാണ് ജ്യോതിക എത്തുന്നത്. ഒരു മിനിറ്റ് 28 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വയറലായിക്കഴിഞ്ഞു.
ബാലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജ്യോതികയോടൊപ്പം ജിവി പ്രകാശും ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.
1980ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കുടുബത്തിലെ ഒന്‍പത് പേരെ കൊലപ്പെടുത്തിയ കൊലപാതകിയെക്കുറിച്ചുള്ള കഥ പറയുന്ന നാച്ചിയാറിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്.
ഏറെക്കാലത്തിന് ശേഷം ചലച്ചിത്രലോകത്തേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ജ്യോതിക. തിരിച്ചു വരവില്‍ ജ്യോതിക ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നാച്ചിയാര്‍. ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ച് വരവ് നടത്തിയത്. മഗിളര്‍ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും താരം അഭിനയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ