'അവാര്‍ഡ് ചിലര്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു, അര്‍ഹമായ പുരസ്‌കാരങ്ങള്‍ കൈയെത്തും അകലെ നിന്ന് തട്ടിപ്പറിക്കപ്പെടുമ്പോള്‍ സങ്കടമുണ്ട്'; കൊച്ചുപ്രേമന്‍ 

പ്രതീക്ഷയുണ്ടായിരുന്നു, ഇല്ലെന്ന് പറയുന്നത് കള്ളമാണ്. അവാര്‍ഡ് ചിലര്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു. ഇന്ത്യയില്‍ ഇത്തരത്തില്‍ തട്ടിപ്പറികള്‍ പതിവാണ്, കൊച്ചുപ്രേമന്‍ 
'അവാര്‍ഡ് ചിലര്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു, അര്‍ഹമായ പുരസ്‌കാരങ്ങള്‍ കൈയെത്തും അകലെ നിന്ന് തട്ടിപ്പറിക്കപ്പെടുമ്പോള്‍ സങ്കടമുണ്ട്'; കൊച്ചുപ്രേമന്‍ 

മികച്ച നടനുള്ള ദേശീയാംഗീകാരത്തിന്റെ അവസാന റൗണ്ട് വരെ എത്തി അവാര്‍ഡ് നഷ്ടമായതിന്റെ നിരാശ മറച്ചുവയ്ക്കുന്നില്ല നടന്‍ കൊച്ചുപ്രേമന്‍. അമിതാഭ് ബച്ചന്‍, മമ്മുട്ടി എന്നിവര്‍ക്കൊപ്പം 2016ല്‍ മികച്ച നടനാകാനുള്ള പട്ടികയില്‍ കൊച്ചുപ്രേമനുമുണ്ടായിരുന്നു. അന്ധനായ ലോട്ടറി വില്‍പനക്കാരന്റെ കഥ പറഞ്ഞ രൂപാന്തരം എന്ന ചിത്രത്തിലെ അഭിനയമാണ് ദേശീയാംഗീകാരം ഈ നടന്റെ കൈയ്യെത്തും ദൂരത്ത് എത്തിച്ചത്. അവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞ് പലരും വിളിച്ചിരുന്നെങ്കിലും പ്രഖ്യാപനം വന്നപ്പോള്‍ അവാര്‍ഡ് അമിതാഭ് ബച്ചന്. ദേശീയാംഗീകാരത്തിന്റെ അവസാന റൗണ്ട് വരെ എത്തി എന്നതുതന്നെ അഭിമാനകരമെന്ന് പറയുമ്പോഴും ലഭിക്കാതെപോയ അംഗീകാരത്തെ ഓര്‍ത്തുള്ള സങ്കടം ഇദ്ദേഹം മറച്ചുവയ്ക്കുന്നില്ല. മനോരമ ന്യൂസിന്  നല്‍കിയ അഭിമുഖത്തിലാണ്  കൊച്ചുപ്രേമന്റെ ഈ തുറന്നുപറച്ചില്‍.

പ്രതീക്ഷയുണ്ടായിരുന്നു, ഇല്ലെന്ന് പറയുന്നത് കള്ളമാണ്. അവാര്‍ഡ് ചിലര്‍ ആസൂത്രിതമായി തട്ടിപ്പറിച്ചു. ഇന്ത്യയില്‍ ഇത്തരത്തില്‍ തട്ടിപ്പറികള്‍ പതിവാണ്. അര്‍ഹമായ പുരസ്‌കാരങ്ങള്‍ കൈയെത്തും അകലെ നിന്ന് തട്ടിപ്പറിക്കപ്പെടുമ്പോള്‍ ഏറെ സങ്കടമുണ്ട്. പ്രാദേശിക അവാര്‍ഡ് വേണമെന്ന് ആഗ്രഹിക്കാത്തവര്‍ പോലുമുണ്ടാകില്ല. പിന്നെന്തിനാണ് കള്ളം പറയുന്നത്? പ്രതീക്ഷിക്കാതെ കിട്ടി എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പ്രതീക്ഷിച്ചിരുന്നു, ഇന്നും പ്രതീക്ഷിക്കുന്നു, ഇനിയും പ്രതീക്ഷിക്കും.ആഗ്രഹിക്കുന്നതിനെന്താ കുഴപ്പം?, അഭിമുഖത്തിലെ കൊച്ചുപ്രേമന്റെ വാക്കുകള്‍ ഇങ്ങനെ.

ദേശീയ അവാര്‍ഡ് പട്ടികയില്‍ അവസാനറൗണ്ട് വരെ എത്തിയത് തന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണെന്നും അദ്ദേഹം പറയുന്നു. 2016ല്‍തന്നെ മിഴികള്‍ സാക്ഷി എന്ന ചിത്രത്തിലെ കൊച്ചുപ്രേമന്റെ കഥാപാത്രം സംസ്ഥാന അവാര്‍ഡ്പട്ടികയില്‍ ഇടം നേടിയിരുന്നു. രൂപാന്തരങ്ങള്‍ ഗോവ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. രാഘവനെ കണ്ട് തമാശക്കാരന്‍ മാത്രമല്ല ഇദ്ദേഹം, അകത്തെന്തോ ഉണ്ടോ എന്ന് സിനിമ പഠിച്ചവര്‍ പറഞ്ഞത് എത്ര ദൂരത്ത് നില്‍ക്കുന്ന പുരസ്‌കാരങ്ങളേക്കാളും മികച്ചതായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. എങ്കിലും അര്‍ഹമായ പുരസ്‌കാരങ്ങള്‍ കൈയെത്തും അകലെ നിന്ന് തട്ടിപ്പറിക്കപ്പെടുമ്പോള്‍ ഏറെ സങ്കടമുണ്ടെന്ന വാസ്തവം  മറച്ചുവയ്ക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com