മധുവേട്ടനല്ല, അച്ഛന്‍: ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് 

ടൊവിനോ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ഫാദേഴ്‌സ് ഡേ ടീസര്‍ പുറത്തുവിട്ടത്.
മധുവേട്ടനല്ല, അച്ഛന്‍: ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് 

യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് തീവണ്ടി. ചിത്രം പുറത്തിറങ്ങും മുന്‍പു തന്നെ ടൊവിനോയും നായിക സംയുക്ത മേനോനും വേഷമിട്ട ഇതിലെ  ഗാനങ്ങള്‍ ആരാധക മനസ് കവര്‍ന്നിരുന്നു. ഇപ്പോഴിതാ ജൂണ്‍ 17, ഫാദേഴ്‌സ് ഡേയുടെ അന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്.

ടൊവിനോ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രത്തിന്റെ ഫാദേഴ്‌സ് ഡേ ടീസര്‍ പുറത്തുവിട്ടത്. പുകവലി കാരണം നാട്ടില്‍ തീവണ്ടിയെന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫെലിനി ടിപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

ആഗസ്ത് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. വിനി വിശ്വലാല്‍ തിരക്കഥ രചിച്ചിരിക്കുന്നു. കൈലാസ് മേനോനാണ് സംഗീതം. ചിത്രം 29ന് റിലീസ് ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com