ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ലോകവനിത ദിനത്തില്‍ ട്വിറ്ററിറിലിട്ട പോസ്റ്റാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. കുടുംബത്തിലെ സ്ത്രീകളെ ഓര്‍മിച്ചുകൊണ്ടായിരുന്നു ബിഗ് ബിയുടെ വനിതാദിന സന്ദേശം. എന്നാല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിരിച്ച മുഖങ്ങളില്‍ ഒരാളുടെ കുറവുണ്ടായിരുന്നു. മരുമകള്‍ ഐശ്വര്യ റോയിയുടെ.
സ്ത്രീകള്‍ക്ക് ശൗചാലയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ബോധവല്‍ക്കരിക്കാനായി ആവിഷ്കരിച്ച സര്‍ക്കാരിന്റെ സ്വച്ഛ് ശക്തി പദ്ധതിയെ പിന്തുണച്ചാണ് ബച്ചന് വനിത സന്ദേശം പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം തന്റെ ജീവിതത്തിലെ നാല് സ്ത്രീകളുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഭാര്യ ജയ ബച്ചന്, മകള്‍ ശ്വേത ബച്ചന്, പേരക്കുട്ടികളായ നവ്യ നവേലി, ആരാധ്യ എന്നിവരുടെ ചിത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്.
ഐശ്വര്യയെ ഒഴിവാക്കിയതിന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തെത്തിയത്. ബിഗ് ബിയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര് പോസ്റ്റിട്ടു. മരുമകള്‍ മകളെപ്പോലെ തന്നെയാണെന്ന് ചിലര്‍ ബച്ചനെ ഓര്‍മിപ്പിച്ചു. മകളെയും മരുമകളേയും വേര്‍തിരിച്ചുകാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചനെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ