മോഹന്‍ലാലിനെ കാണാന്‍ നിക് ഉട്ട് തേങ്കുറിശിയില്‍: ചിത്രങ്ങള്‍ കാണാം

വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതയെ ഒരു ഫോട്ടോയിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫണ് നിക് ഉട്ട് 
മോഹന്‍ലാലിനെ കാണാന്‍ നിക് ഉട്ട് തേങ്കുറിശിയില്‍: ചിത്രങ്ങള്‍ കാണാം

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍ സിനിമയുടെ ലോക്കേഷനില്‍ പുലിറ്റ്‌സര്‍ ജേതാവുമായി നിക്ക് ഉട്ട് എത്തി. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരതയെ ഒരു ഫോട്ടോയിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫണ് ഇദ്ദേഹം. 

ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ തേന്‍കുറിശ്ശിയില്‍ വെച്ച് പുരോഗമിക്കുകയാണ്. പ്രകാശ് രാജ് ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു. അതിനിടെയാണ് നിക്ക് ഉട്ടിന്റെ സന്ദര്‍ശനം. ഒടിയനിലെ സംഘാംഗങ്ങള്‍ക്കൊപ്പം ഉച്ചയൂണും കഴിച്ചാണ് ഇദ്ദേഹം മടങ്ങിയത്. നിക് ഉട്ടും മോഹന്‍ലാലും കൂടി സംസാരിച്ചിരിക്കുന്നതിന്റെ മോഹന്‍ലാല്‍ ഫാന്‍സ് മീഡിയ എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഷൂട്ടിങ് സൈറ്റിലെത്തിയ നിക് ഉട്ടിന് ഒടിയന്‍ സിനിമയെ കുറിച്ചും ഭാവി പദ്ധതിയായ മഹഭാരതത്തെ സംബന്ധിച്ചും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വിശദീകരിച്ചു നല്‍കി. മഹാഭാരതത്തെ അറിയുമോയെന്ന ശ്രീകുമാര്‍ മേനോന്റെ ചോദ്യത്തിന് അതെയെന്നായിരുന്നു നിക്കിന്റെ മറുപടി.

വ്യാഴാഴ്ച മമ്മൂട്ടിയുമായും നിക് ഉട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചിയിലെ പിആര്‍ഡി ഓഫീസില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. മമ്മൂട്ടിയും നിക് ഉട്ടും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പാലക്കാട് ജില്ലയിലെ ഒടിയന്‍ എന്ന മിത്ത് കഥാപാത്രത്തെ പ്രമേയമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് ഒടിയന്‍. മഞ്ജു വാര്യരാണ് നായിക. സിദ്ധിഖ്, ഇന്നസന്റ്, സന, നരേന്‍, കൈലാഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടന്‍ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com