ബിജിബാലും ഹരിനാരായണനും പ്രധാനവേഷത്തിലെത്തുന്ന ചാരുലത: സംഗീതത്തിലലിയാം..

രബീന്ദ്രനാഥ് ടാഗോറിന്റെ പ്രണയകാവ്യമായ നസ്‌തേനീര്‍ എന്ന നോവലിന്റെ സ്വതന്ത്രാവിഷ്‌കാരമായ ചാരുലതയില്‍ നര്‍ത്തകിയായ പാര്‍വതി മേനോനാണ് ചാരുലതയെ അവതരിപ്പിച്ചിരിക്കുന്നത്. 
ബിജിബാലും ഹരിനാരായണനും പ്രധാനവേഷത്തിലെത്തുന്ന ചാരുലത: സംഗീതത്തിലലിയാം..

തുളുമ്പുന്ന പ്രണയമായി, നീറുന്ന വിരഹമായി ചാരുലത. ശ്രുതി നമ്പൂതിരി രചനയും സംവിധാനവും നിര്‍വഹിച്ച ചാരുലത എന്ന സംഗീത ആല്‍ബം ആഖ്യാനം കൊണ്ടും മികച്ച ഈണം കൊണ്ടും സമ്പന്നമാണ്. രബീന്ദ്രനാഥ് ടാഗോറിന്റെ പ്രണയകാവ്യമായ നസ്‌തേനീര്‍ എന്ന നോവലിന്റെ സ്വതന്ത്രാവിഷ്‌കാരമായ ചാരുലതയില്‍ നര്‍ത്തകിയായ പാര്‍വതി മേനോനാണ് ചാരുലതയെ അവതരിപ്പിച്ചിരിക്കുന്നത്. 

സംഗീത സംവിധായകന്‍ ബിജിബാലും ഗാനരചയിതാവ് ഹരിനാരായണനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ചാരുലതയ്ക്കുണ്ട്. ഗാനത്തിന്റെ പശ്ചാത്തലവും അഭിനേതാക്കളുടെ അവതരണവുമെല്ലാം നമ്മളെ മറ്റേതോ ലോകത്തേക്കെത്തിക്കുന്നു.

1901ലാണ് ചാരുലത എന്ന നോവല്‍ പുറത്തിറങ്ങുന്നത്. ടാഗോറിന്റെ ഈ കഥ സത്യജിത്ത് റായ് സിനിമയാക്കിയപ്പോള്‍ കഥാനായികയുടെ പേരാണ് സിനിമയ്ക്കും നല്‍കിയത്. ടാഗോറിന്റെ ചാരുലതയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ശ്രുതിയുടെ രചന. എന്നാല്‍ ടാഗോറിന്റെ കഥയിലെ കഥാപാത്രങ്ങളെല്ലാം ഇവിടെയും ആഖ്യാനം ചെയ്യപ്പെടുന്നു. ശ്രുതിയുടെ വരികള്‍ക്ക് സുദീപാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com