പന്ത് കണ്ണില്‍ അടിച്ചുകൊണ്ട് ജാക്വിലിന് പരിക്ക്; അപകടം സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ

അബുദാബിയിലെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം
പന്ത് കണ്ണില്‍ അടിച്ചുകൊണ്ട് ജാക്വിലിന് പരിക്ക്; അപകടം സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം റേസ് 3യുടെ ഷൂട്ടിങ്ങിനിടെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്. ചിത്രത്തിനു വേണ്ടി സ്‌ക്വീഷ് കളിക്കുന്നതിനിടയിലാണ് കണ്ണിന് പരിക്കേറ്റത്. ഉടനെ ജാക്വിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അബുദാബിയിലെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സ്‌ക്വാഷ് കളിക്കുന്നതിനിടെ കണ്ണില്‍ പന്ത് അടിച്ചു കൊള്ളുകയായിരുന്നു. തുടര്‍ന്ന് താരത്തിന്റെ കണ്ണില്‍ നിന്ന് രക്തം വന്നു. എത്ര ശ്രമിച്ചിട്ടും രക്തസ്രാവം നില്‍ക്കാതായതോടെയാണ് ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. നിലവില്‍ ഡോക്റ്റര്‍മാരുടെ നിരീക്ഷണത്തിലാണ് നടി. 

ഷൂട്ടിങ് സെറ്റില്‍ സ്‌ക്വാഷ് കളിക്കുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം ജാക്വിലിന്‍ തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ജൂണിലാണ് റേസ് 3യുടെ റിലീസ് പറഞ്ഞിരിക്കുന്നത്. ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com