'ആയുര്‍വേദം പരീക്ഷിക്കുന്നില്ല, ആ വാര്‍ത്ത തെറ്റ്'; നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ ഖാന്‍

ഒരാളുടെ രോഗത്തെ നിങ്ങളുടെ പബ്ലിസിറ്റിക്കും വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല 
'ആയുര്‍വേദം പരീക്ഷിക്കുന്നില്ല, ആ വാര്‍ത്ത തെറ്റ്'; നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍ ഖാന്‍

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഒരു ആയുര്‍വേദ ഡോക്റ്ററുടേയും ചികിത്സയില്‍ അല്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ വക്താവ്. വൈദ്യ ബാലേന്ദു പ്രകാശിന്റെ ചികിത്സയിലാണ് ഇര്‍ഫാനെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

പ്രകാശുമായി താരം ഒരു തവണ ഫോണിലൂടെ സംസാരിച്ചിരുന്നു. അതിന് ശേഷം ഒരു രീതിയിലും അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടില്ല. വക്താവ് പറഞ്ഞു. ഒരാളുടെ രോഗത്തെ നിങ്ങളുടെ പബ്ലിസിറ്റിക്കും വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പത്രക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. ഇര്‍ഫാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ അദ്ദേഹത്തിന്റേയോ അദ്ദേഹത്തിന്റെ ഭാര്യയുടേയോ പ്രസ്ഥാവന വരുന്നതുവരെ കാത്തിരിക്കണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 

ഇര്‍ഫാന്‍ അസുഖ ബാധിതനാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. മാര്‍ച്ച് 15 നാണ് തനിക്ക് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണെന്ന് ഇര്‍ഫാര്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ് അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com