'ചര്‍ച്ചയ്ക്ക് വന്ന ജൂറി ചെയര്‍മാന്‍ ഞങ്ങളുടെ മുന്നില്‍ താടിയ്ക്ക് കൈയും കൊടുത്ത് സങ്കടപ്പെട്ടിരിക്കുന്നു'; വി.സി അഭിലാഷ്

ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു
'ചര്‍ച്ചയ്ക്ക് വന്ന ജൂറി ചെയര്‍മാന്‍ ഞങ്ങളുടെ മുന്നില്‍ താടിയ്ക്ക് കൈയും കൊടുത്ത് സങ്കടപ്പെട്ടിരിക്കുന്നു'; വി.സി അഭിലാഷ്

ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയിലെ വിവേചനത്തില്‍ പ്രതിഷേധം ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെക്കുറിച്ച്  വ്യക്തമാക്കി സംവിധായകന്‍ വി. സി അഭിലാഷ് രംഗത്ത്. ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ റിഹേഷ്‌സല്‍ വേദിയില്‍ വെച്ചാണ് തീരുമാനത്തെക്കുറിച്ച് പറയുന്നതെന്നും അപ്പോള്‍ തന്നെ പ്രതിഷേധിച്ചെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ അഭിലാഷ് വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് വന്ന ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ തങ്ങളുടെ മുന്നില്‍ താടിക്ക് കൈയും തൊടുത്ത് സങ്കടപ്പെട്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

അഭിലാഷിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ചലച്ചിത്ര ദേശിയ പുരസ്‌കാര ചടങ്ങിലെ വിവേചനത്തിലെ  സമ്മാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ 

ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനം! പ്രസിഡന്റ് നല്‍കി വന്ന അവാര്‍ഡുകള്‍ മഹാ ഭൂരിപക്ഷം ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഇനി മുതല്‍ സ്മൃതി ഇറാനി തരുമത്രെ! ഈ വിവരം ഞങ്ങളെ അറിയിക്കുന്നതോ ഇന്നലെ റിഹേഴ്‌സല്‍ വേദിയില്‍ വച്ചും!

അപ്പോള്‍ തന്നെ ഞങ്ങള്‍ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥര്‍ വിളിച്ചതിനനുസരിച്ച് സ്മൃതി ഇറാനി പാഞ്ഞെത്തി. പക്ഷേ സ്‌നേഹത്തില്‍ ചാലിച്ച കടുംപിടിത്തമായിരുന്നു അവരുടെ പ്രതികരണം.

ഇന്നലെ തന്നെ ഞങ്ങള്‍ അശോക ഹോട്ടലില്‍ ഒത്തുകൂടുകയും അവാര്‍ഡ് ചടങ്ങ് (അവാര്‍ഡല്ല)
ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഇന്നിത്ര നേരമായിട്ടും ഞങ്ങള്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്നു.

ലേറ്റസ്റ്റ് അപ്‌ഡേഷന്‍:

ഞങ്ങളുമായി ചര്‍ച്ചക്ക് വന്ന ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ഞങ്ങളുടെ മുന്നില്‍ താടിയ്ക്ക് കയ്യും കൊടുത്ത് സങ്കടപ്പെട്ടിരിക്കുന്നു..!!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com