യുഎസ് ബോക്‌സ് ഓഫീസ് കീഴടക്കി കീര്‍ത്തിയും ദുല്‍ഖറും; കോടികള്‍ വാരി മഹാനടി 

തെലുങ്ക് സൂപ്പര്‍താരം സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കി പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മഹാനടിക്ക് യുഎസ് ബോക്‌സ് ഓഫീസില്‍ മികച്ച വരവേല്‍പ്പ്
യുഎസ് ബോക്‌സ് ഓഫീസ് കീഴടക്കി കീര്‍ത്തിയും ദുല്‍ഖറും; കോടികള്‍ വാരി മഹാനടി 

തെലുങ്ക് സൂപ്പര്‍താരം സാവിത്രിയുടെ ജീവിതകഥ പ്രമേയമാക്കി പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മഹാനടിക്ക് യുഎസ് ബോക്‌സ് ഓഫീസില്‍ മികച്ച വരവേല്‍പ്പ്. ചിത്രം യുഎസ്സില്‍ രണ്ട് മില്ല്യണ്‍ ഡോളര്‍, ഏകദേശം 140കോടി രൂപ നേടികഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാഗ് അശ്വിന്‍ ഒരുക്കിയ ചിത്രം യുഎസ് ബോക്‌സ് ഓഫീസില്‍ രണ്ടു മില്ല്യണ്‍ ഡോളര്‍ നേടികഴിഞ്ഞെന്നും ഇപ്പോഴും 120ല്‍ അധികം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രമേഷ് ബാല നിര്‍വാണ സിനിമാസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 

മഹാനടിക്ക് പുറമേ ബാഹുബലി, രംഗസ്ഥലം, ഭരത് അനേ നേനു, ശ്രീമന്തുഡു, എഎഎ, ഖൈദി നമ്പര്‍ 150, ഫിദ, അജ്ഞാനതവാസി, നന്നക്കു പ്രേമതോ തുടങ്ങി 10 തെലുങ്ക് ചിത്രങ്ങളും യുഎസ് ബോക്‌സ് ഓഫീസില്‍ രണ്ട് മില്ല്യണ്‍ ഡോളര്‍ വാരിയതായി ട്രാക്കര്‍ രമേഷ് ബാല അറിയിച്ചു.

സാവിത്രിയായി കീര്‍ത്തി സുരേഷും, ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിട്ട ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ദിനം മുതല്‍ ലഭിച്ചുകൊണ്ടിരുന്നത്. വൈജയന്തി ഫിലിംസ് നിര്‍മിച്ച ചിത്രം തമിഴിലും റിലീസ് ചെയ്തിരുന്നു. നടികര്‍ തിലകം എന്നാണ് മഹാനടിയുടെ തമിഴ് പതിപ്പിന്റെ പേര്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com