തെറിവിളി നിര്‍ത്താതെ അല്ലു അര്‍ജുന്‍ ഫാന്‍സ്; നട്ടം തിരിഞ്ഞ് സിനിമ നിരൂപക

അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നൊക്കെയാണ് ഭീഷണി
തെറിവിളി നിര്‍ത്താതെ അല്ലു അര്‍ജുന്‍ ഫാന്‍സ്; നട്ടം തിരിഞ്ഞ് സിനിമ നിരൂപക

തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ നായകനായെത്തിയ എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ചിത്രത്തെക്കുറിച്ച് മോശം കമന്റിട്ടു എന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അപര്‍ണ പ്രശാന്തിക്ക് നേരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ അപര്‍ണയെ ഇപ്പോഴും വേട്ടയാടുകയാണ് അല്ലു അര്‍ജുന്റെ ആരാധകരെന്ന് പറഞ്ഞു വരുന്ന ഒരു കൂട്ടം വെട്ടുകിളികള്‍. അപര്‍ണയെ മാനഭംഗപ്പെടുത്തുമെന്നും കുടുംബത്തെ ചുട്ടുകൊല്ലുമെന്നൊക്കെയാണ് ഭീഷണി. മലപ്പുറം പൊലീസിനും മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഭീഷണി സന്ദേശങ്ങള്‍ക്ക് തെല്ല് കുറവില്ല. 

രണ്ടാഴ്ച മുന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. അല്ലു അര്‍ജുന്റെ മൊഴിമാറ്റ ചിത്രമായ എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ചിത്രത്തെ പറ്റി അപര്‍ണ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. അന്നു മുതല്‍ അശ്ലീല പദപ്രയോഗങ്ങളും മാനഭംഗ വധ ഭീഷണിയുമാണ് അപര്‍ണയ്ക്ക് നേരെ നടക്കുന്നത്. അമ്മയേയും മകളേയും പീഡിപ്പിക്കുമെന്നും കൊന്നുകളയുമെന്നും പറഞ്ഞുകൊണ്ടുള്ളതാണ് സന്ദേശങ്ങള്‍. പരിചയമുള്ളവര്‍ വരെ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. സാധാരണ ഭീഷണി സന്ദേശങ്ങള്‍ അയക്കാന്‍ ഫേക്ക് അക്കൗണ്ടുകളുടെ സഹായം തേടുമ്പോള്‍ ഇവിടെ യഥാര്‍ത്ഥ പ്രൊഫൈലില്‍ നിന്നാണ് തെറിവിളി വരുന്നത്. അപര്‍ണയുടെ വീടിന് നാലു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ പോരും സന്ദേശങ്ങള്‍ അയച്ചവരുടെ കൂട്ടത്തിലുണ്ട്. 

സംഭവത്തില്‍ അപലപിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ് രംഗത്തെത്തിയിരുന്നു. അപര്‍ണയ്ക്ക് ഭീഷണി സന്ദേശം അയച്ചവരില്‍ ഫാന്‍സ് അസോസിയേഷനില്‍ അംഗങ്ങളായവരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സംഘടന ക്ഷമ പറഞ്ഞെങ്കിലും അപര്‍ണയെ തെറിവിളിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com